---
title: " ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ച് ഇടം പേരാമ്പ്ര"
english_title: "Idam Perambra organizes art exhibition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318130/idam-perambra-organizes-art-exhibition"
published_at: "2025-10-01T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd002f03907_saaal.JPG"
keywords: []
---

#  ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ച് ഇടം പേരാമ്പ്ര

> **Lead Summary:** **പേരാമ്പ്ര :** ചിത്രകലാ പഠന കേന്ദ്രമായ ഇടം പേരാമ്പ്രയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികളുടെ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. ഗാനരചയിതാവ് രമേശ് കാവില്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര :** ചിത്രകലാ പഠന കേന്ദ്രമായ ഇടം പേരാമ്പ്രയുടെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികളുടെ ചിത്രപ്രദര്‍ശനം സംഘടിപ്പിച്ചു. ഗാനരചയിതാവ് രമേശ് കാവില്‍ ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ കരുണാകരന്‍ പേരാമ്പ്ര അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വിവിധ മേഖലകളില്‍ വ്യക്തി മുദപതിപ്പിച്ച വരെ ചടങ്ങില്‍ ആദരിച്ചു.

വല്‍സന്‍ എടക്കോടന്‍, സുരേഷ് കല്ലോത്ത്, ദിവ്യാ ദാമോദരന്‍, ബഷീര്‍ ചിത്രകൂടം, ദിനേശന്‍നക്ഷത്ര തുടങ്ങിയവര്‍ സംസാരിച്ചു. പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഇരുപത് വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ വിതരണവും ചെയ്തു. ഇടം ഡയരക്ടര്‍ സി.കെ. കുമാരന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ മീരാ ഗോവിന്ദ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318130/idam-perambra-organizes-art-exhibition)