---
title: "ആത്മീയ പ്രഭാഷണവും ആദരിക്കന്‍ ചടങ്ങും സംഘടിപ്പിച്ചു"
english_title: "A spiritual lecture and a felicitation ceremony were organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318186/a-spiritual-lecture-and-a-felicitation-ceremony-were-organized"
published_at: "2025-10-01T22:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dd5d6e112eb_GFDS.jpg"
keywords: []
---

# ആത്മീയ പ്രഭാഷണവും ആദരിക്കന്‍ ചടങ്ങും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര**: ആവള കുട്ടോത്ത് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആത്മിയ പ്രഭാഷണവും ആദരിക്കന്‍ ചടങ്ങും സംഘടിപ്പിച്ചു. ക്ഷേത്രം തന്ത്രി ബാണത്തൂര്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ബാബുരാജ് മഞ്ചേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര**: ആവള കുട്ടോത്ത് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ആത്മിയ പ്രഭാഷണവും ആദരിക്കന്‍ ചടങ്ങും സംഘടിപ്പിച്ചു. ക്ഷേത്രം തന്ത്രി ബാണത്തൂര്‍ ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് ബാബുരാജ് മഞ്ചേരി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ജീര്‍ണ്ണിച്ചു കിടന്ന ക്ഷേത്രാവശിഷ്ടങ്ങളില്‍ ഒളിഞ്ഞിരുന്ന വട്ടെഴുത്ത് ലിപി ക്യാമറയില്‍ പകര്‍ത്തി പുരാവസ്തുവിന് നല്‍കി ക്ഷേത്ര ചരിത്രം ലോകത്തെ അറിയിച്ച പേരാമ്പ്രയിലെ മാധ്യമ പ്രവര്‍ത്തകന്‍ സി. കെ. ബാലകൃഷ്ണനുള്ള കാനഡ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നേഷണന്‍ മലയാളി സമാജത്തിന്റെ ദൃശ്യമാധ്യ അവാര്‍ഡു ദാനവും ക്ഷേത്ര കമ്മറ്റിയുടെ ആദരവും ക്ഷേത്രങ്കണത്തില്‍ നടന്നു.

സൂര്യ കമ്മ്യൂണിക്കേഷന്‍ ചീഫ് പി. അനില്‍ അവാര്‍ഡും ക്ഷേത്ര കമ്മറ്റി ഭാരവാഹി പി. രാമചന്ദ്രന്‍ നമ്പീശന്‍ പൊന്നാട അണിയിച്ചും ആദരിച്ചു. മുരളീധര സ്വാമി പന്തീരാങ്കാവ്, ദേവരാജ് സ്വാമി കാടാമ്പുഴ, വിജയന്‍ വടകര എന്നിവര്‍ ആത്മിയ പ്രഭാഷണം നടത്തി. ടി.എം. രാഘവ കുറുപ്പ് സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.സി. രാജേന്ദ്ര നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318186/a-spiritual-lecture-and-a-felicitation-ceremony-were-organized)