---
title: "ബിരിയാണി ചലഞ്ചുമായി ചരത്തിപ്പാറ മംഗലശ്ശേരി നീലകണ്ഠന്‍ കൂട്ടായ്മ"
english_title: "Charathippara Mangalassery Neelakandan association with Biryani Challenge"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318294/charathippara-mangalassery-neelakandan-association-with-biryani-challenge"
published_at: "2025-10-02T14:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de39245d1f9_biriyani.JPG"
keywords: []
---

# ബിരിയാണി ചലഞ്ചുമായി ചരത്തിപ്പാറ മംഗലശ്ശേരി നീലകണ്ഠന്‍ കൂട്ടായ്മ

> **Lead Summary:** **പാലേരി: **നാഗമ്പത്തു ചാലില്‍ ഗിരീഷിന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കാവശ്യമായ ധനസമാഹരണത്തിനായി ബിരിയാണി ചലഞ്ച് നടത്തി. ചരത്തിപ്പാറ മംഗലശ്ശേരി നീലകണ്ഠന്‍ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

## Article Content

**പാലേരി: **നാഗമ്പത്തു ചാലില്‍ ഗിരീഷിന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കാവശ്യമായ ധനസമാഹരണത്തിനായി ബിരിയാണി ചലഞ്ച് നടത്തി. ചരത്തിപ്പാറ മംഗലശ്ശേരി നീലകണ്ഠന്‍ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്.

കൂലിപ്പണിക്കാരനായ ഗിരീഷിന്റെ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് പതിനേഴു ലക്ഷം രൂപയാണ് ആവശ്യമായിട്ടുള്ളത്. വിവിധ മാര്‍ഗ്ഗങ്ങളിലൂടെ ഈ തുക സമാഹരിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാരെന്നും, ഗാന്ധിജയന്തി ദിനത്തില്‍ നടത്തുന്ന ഈ ബിരിയാണി ചലഞ്ചിലൂടെ ലഭിക്കുന്ന മുഴുവന്‍ തുകയും ചികിത്സാ ഫണ്ടിലേക്ക് നല്‍കുമെന്നും മംഗലശ്ശേരി നീലകണ്ഠന്‍ കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.

സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ജി രവിക്ക് ആദ്യ ബിരിയാണി കിറ്റ് നല്‍കി ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എം അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സി.പി സുനി, കെ.ജി രജീഷ്, വിപിന്‍ മഠത്തില്‍, കെ അനിത, ഒ.എം ബിജു തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318294/charathippara-mangalassery-neelakandan-association-with-biryani-challenge)