---
title: " ജലഗുണനിലവാര പരിശോധന ക്യാമ്പ്"
english_title: "Water Quality Testing Camp at arikkulam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318323/water-quality-testing-camp-at-arikkulam"
published_at: "2025-10-02T16:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de54eee5e0e_sret.JPG"
keywords: []
---

#  ജലഗുണനിലവാര പരിശോധന ക്യാമ്പ്

> **Lead Summary:** അരിക്കുളം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമാവുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ജലമാണ് ജീവന്‍ എന്ന കാമ്പയിനിന്റെ ഭാഗമായി കെപിഎംഎസ്എം ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

## Article Content

അരിക്കുളം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമാവുന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ജലമാണ് ജീവന്‍ എന്ന കാമ്പയിനിന്റെ ഭാഗമായി കെപിഎംഎസ്എം ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂളില്‍ ജല പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

അരിക്കുളം ഗ്രാമ പഞ്ചായത്തിലെ പൊതുകിണറുകള്‍, സ്ഥാപന കിണറുകള്‍, സ്വകാര്യ കിണറുകള്‍ എന്നിവിടങ്ങളില്‍ നിന്നും സ്‌കൂളിലെ എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍ ജലം ശേഖരിച്ചാണ് സ്‌കൂളിലെ പ്രാഥമിക ജലഗുണനിലവാര ലാബില്‍ നിന്നും രസതന്ത്ര അധ്യാപിക ആര്‍.കെ നജ്മയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്.

ക്യാമ്പ് അരിക്കുളം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.വി നജീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ഷഫീഖ് അലി അധ്യക്ഷത വഹിച്ചു.

അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഹരീഷ് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സ് എടുത്തു. ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ ടി.പി പുഷ്പവല്ലി, ഡി.എസ് ദിവ്യ, എ.എം രേഖ, കെ ഷാജി, എം.എസ് ദിലീപ്, കെ.കെ സീന എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് വെളണ്ടിയര്‍ ലീഡര്‍ അഭിരാം ശശി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318323/water-quality-testing-camp-at-arikkulam)