---
title: "എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍"
english_title: "Children wrote their first letters at Elamaran Kulangara Bhagavathi Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318358/children-wrote-their-first-letters-at-elamaran-kulangara-bhagavathi-temple"
published_at: "2025-10-02T19:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de85f79941d_temble.JPG"
keywords: []
---

# എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പ്രശസ്ത ഗാനരചയിതാവും സംഗീതഞ്ജനും 'മധുമഴ' ഫെയിം ഇ.വി. വത്സന്‍ കുട്ടികളുടെ കുഞ്ഞു നാവുകളില്‍ ആദ്യാക്ഷരമായ ഹരി ശ്രീ ഗണപതായ നമഃ കുറിച്ചു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

## Article Content

പേരാമ്പ്ര : പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ നൂറുകണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. പ്രശസ്ത ഗാനരചയിതാവും സംഗീതഞ്ജനും 'മധുമഴ' ഫെയിം ഇ.വി. വത്സന്‍ കുട്ടികളുടെ കുഞ്ഞു നാവുകളില്‍ ആദ്യാക്ഷരമായ ഹരി ശ്രീ ഗണപതായ നമഃ കുറിച്ചു. തുടര്‍ന്ന് ക്ഷേത്രം മേല്‍ശാന്തി ശ്രീഹരി നമ്പൂതിരിപ്പാട് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

അതിരാവിലെ തന്നെ വന്‍ തിരക്കാണ് ക്ഷേത്രത്തില്‍ അതുഭവപ്പെട്ടത്. വാഹന പൂജയ്ക്ക് വേണ്ടി നൂറുക്കണക്കിന് വാഹനങ്ങള്‍ ക്ഷേത്ര കിഴക്കെ നടയില്‍ നേരത്തെ തന്നെ എത്തി. എല്ലാ വര്‍ഷത്തെക്കാളും അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. വഴിപാട് കൗണ്ടറുകളിലും നീണ്ട ക്യൂ അനുഭവപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318358/children-wrote-their-first-letters-at-elamaran-kulangara-bhagavathi-temple)