---
title: "കോട്ടൂര്‍ ആഴോത്ത് താഴെ വയലില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി"
english_title: "There is a complaint that cockroach waste was thrown in the field below Kotur Azhooth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318365/there-is-a-complaint-that-cockroach-waste-was-thrown-in-the-field-below-kotur-azhooth"
published_at: "2025-10-02T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de8df49a1fb_dewq.JPG"
keywords: []
---

# കോട്ടൂര്‍ ആഴോത്ത് താഴെ വയലില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി

> **Lead Summary:** **കോട്ടൂര്‍ :** കോട്ടൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ അരിപ്പാറ, ആഴോത്ത് താഴെ വയല്‍ എന്നിവിടങ്ങളില്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. പരിസരവാസികള്‍ക്ക് ദുര്‍ഗ്ഗന്ധം മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.

## Article Content

**കോട്ടൂര്‍ :** കോട്ടൂര്‍ പഞ്ചായത്തിലെ പതിനാറാം വാര്‍ഡിലെ അരിപ്പാറ, ആഴോത്ത് താഴെ വയല്‍ എന്നിവിടങ്ങളില്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ കക്കൂസ് മാലിന്യം തള്ളിയതായി പരാതി. പരിസരവാസികള്‍ക്ക് ദുര്‍ഗ്ഗന്ധം മൂലം പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.

നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ടാങ്കര്‍ ലോറിയില്‍ മാലിന്യം തള്ളിയെന്ന് നാട്ടുകാര്‍ പറയുന്നു. അമീബിക് മസ്തിഷ്‌ക ജ്വരം വ്യാപകമാവുന്ന സാഹചര്യത്തില്‍ ഇത്തരമൊരുപ്രവര്‍ത്തി ചെയ്തവരെ എത്രയും പെട്ടന്ന് തന്നെ കണ്ടെത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318365/there-is-a-complaint-that-cockroach-waste-was-thrown-in-the-field-below-kotur-azhooth)