---
title: "മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റ് ഉദ്ഘാടനം നാളെ"
english_title: "The mobile treatment unit will be inaugurated tomorrow at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318371/the-mobile-treatment-unit-will-be-inaugurated-tomorrow-at-perambra"
published_at: "2025-10-02T20:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68de9a1bc37b9_seop.JPG"
keywords: []
---

# മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റ് ഉദ്ഘാടനം നാളെ

> **Lead Summary:** പേരാമ്പ്ര: ശുചിത്വോത്സവത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റ് ഉദ്ഘാടനം നാളെ നടക്കും. വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് യൂണിറ്റാണിത്.

## Article Content

പേരാമ്പ്ര: ശുചിത്വോത്സവത്തിന്റെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന മൊബൈല്‍ ട്രീറ്റ്‌മെന്റ് യൂണിറ്റ് ഉദ്ഘാടനം നാളെ നടക്കും. വീട്ടുപടിക്കലെത്തി സെപ്റ്റിക് മാലിന്യം ശേഖരിച്ച് സംസ്‌കരിക്കുന്നതിനുള്ള മൊബൈല്‍ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് യൂണിറ്റാണിത്.

ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടി കോഴിക്കോട് ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ഐഎഎസ് ഉദ്ഘാടനം ചെയ്യും. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അധ്യക്ഷത വഹിക്കും. ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഇ.ടി രാഗേഷ് കെഎഎസ് മുഖ്യാതിഥിയായിരിക്കും.

മൊബൈല്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് യൂണിറ്റ് വീടുകളില്‍ വന്ന് സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 8943198777 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318371/the-mobile-treatment-unit-will-be-inaugurated-tomorrow-at-perambra)