---
title: "ശുചീകരണവും ക്വിസ്സ് മത്സരവും സംഘടിപ്പിച്ച് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പേരാമ്പ്ര"
english_title: "Malabar Gold and Diamonds Perambra organized a cleaning drive and a quiz competition"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318399/malabar-gold-and-diamonds-perambra-organized-a-cleaning-drive-and-a-quiz-competition"
published_at: "2025-10-03T00:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dec8c25b453_lk.JPG"
keywords: []
---

# ശുചീകരണവും ക്വിസ്സ് മത്സരവും സംഘടിപ്പിച്ച് മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് പേരാമ്പ്ര

> **Lead Summary:** **പേരാമ്പ്ര:** പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് പേരാമ്പ്ര ഷോറൂമിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണവും വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിലെ ഡയറക്ടര്‍മാരും ജീവനക്കാരുമാണ് ഗാന്ധി ജയന്തി ദിനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തിയിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചത്.

## Article Content

**പേരാമ്പ്ര:** പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് പേരാമ്പ്ര ഷോറൂമിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് ശുചീകരണവും വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ് മത്സരവും സംഘടിപ്പിച്ചു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സിലെ ഡയറക്ടര്‍മാരും ജീവനക്കാരുമാണ് ഗാന്ധി ജയന്തി ദിനത്തില്‍ മാതൃകാപരമായ പ്രവര്‍ത്തിയിലൂടെ ജനശ്രദ്ധയാകര്‍ഷിച്ചത്.

പേരാമ്പ്ര കല്ലോട് ബൈപ്പാസ് ജംഗ്ഷന്‍ മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെ സംസ്ഥാപാതയുടെ ഇരുവശവുമുള്ള കാട് പിടിച്ച് കിടക്കുന്ന ഫുട്പാത്തുകളും പാതയോരവുമാണ് ശുചീകരിച്ചത്. തുടര്‍ന്ന് പ്രദേശത്തെ വിവിധ വിദ്യാലയങ്ങളിലെ ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ്സ് മത്സരവും നടത്തി. ക്വിസ് മത്സരത്തിന് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് നേതൃത്വം നല്‍കി.

പേരാമ്പ്ര, നൊച്ചാട്, കൂത്താളി, മേപ്പയ്യൂര്‍ തുടങ്ങിയ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പതിനാറു വിദ്യാര്‍ത്ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് പ്രൈസും, മത്സരത്തില്‍ പങ്കെടുത്ത എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപഹാരവും നല്‍കി. തുടര്‍ന്ന് ഗാന്ധി ജയന്തി ക്വിസ്സ് മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ വ്യാന കളക്ഷന്‍സിന്റെ ലോജിംങും നടത്തി.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. ഷോറൂം ഹെഡ് റനീഷ് കെ കെ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ എം.കെ ഷമീര്‍, പി.സി ഷെമീര്‍, എ. ജിനേഷ് എന്നിവര്‍ സംസാരിച്ചു. ചടങ്ങിന് പി. നിഗൂഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318399/malabar-gold-and-diamonds-perambra-organized-a-cleaning-drive-and-a-quiz-competition)