---
title: "പ്രതിഷേധ പ്രകടനം നടത്തി ആര്‍ജെഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി"
english_title: "RJD Perambra Assembly Constituency Committee held a protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318431/rjd-perambra-assembly-constituency-committee-held-a-protest"
published_at: "2025-10-03T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df59d77d7f7_rjd.jpg"
keywords: []
---

# പ്രതിഷേധ പ്രകടനം നടത്തി ആര്‍ജെഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി

> **Lead Summary:** **പേരാമ്പ്ര: **ആര്‍ജെഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍ജെഡി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ കെ.പി മോഹനന്‍ എംഎല്‍എ യ്ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.

## Article Content

**പേരാമ്പ്ര: **ആര്‍ജെഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍ജെഡി പാര്‍ലിമെന്ററി പാര്‍ട്ടി നേതാവും മുന്‍ മന്ത്രിയുമായ കെ.പി മോഹനന്‍ എംഎല്‍എ യ്ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ചാണ് പ്രകടനം നടത്തിയത്.

തുടര്‍ന്ന് പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തു നടന്ന പ്രതിഷേധയോഗം സംസ്ഥാന കൗണ്‍സില്‍ അംഗം കെ ലോഹ്യ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി മോനിഷ അധ്യക്ഷത വഹിച്ചു.

പ്രതിഷേധ യോഗത്തില്‍ ജില്ലാകമ്മിറ്റി അംഗങ്ങളായ സി സുജിത്, സുനില്‍ ഓടയില്‍, നിയോജക മണ്ഡലം ഭാരവാഹികളായ കെ.എം മുരളീധരന്‍, എന്‍.എം അഷറഫ്, പി.സി സതീഷ്, സി.പി ഗോപാലന്‍, കല്ലോട് ഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രതിഷേധ പ്രകടനത്തിന് ബാലകൃഷ്ണന്‍ കിടാവ്, സുരേഷ് ഓടയില്‍, ടി.കെ ബവീഷ്, എസ്.ആര്‍ ജിഷ, ശ്രീജില തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318431/rjd-perambra-assembly-constituency-committee-held-a-protest)