---
title: "മഹാത്മാഗാന്ധി അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞയും നടത്തി"
english_title: "Mahathma Gandhi was commemorated and a pledge of solidarity with Palestine was made"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318442/mahathma-gandhi-was-commemorated-and-a-pledge-of-solidarity-with-palestine-was-made"
published_at: "2025-10-03T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df5f76a5f18_congres.jpg"
keywords: []
---

# മഹാത്മാഗാന്ധി അനുസ്മരണവും പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞയും നടത്തി

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്റില്‍ മഹാത്മാഗാന്ധി ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞയും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പേരാമ്പ്ര ബസ് സ്റ്റാന്റില്‍ മഹാത്മാഗാന്ധി ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും പാലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രതിജ്ഞയും സംഘടിപ്പിച്ചു.

ചടങ്ങില്‍ മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡണ്ട് പി.എസ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റ് പി.എം പ്രകാശന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കൂത്താളി മണ്ഡലം പ്രസിഡണ്ട് രാജന്‍ കെ പുതിയേടത്ത്, വി ആലിസ് മാത്യു, ഇ.ടി സത്യന്‍, വി.പി സുരേഷ്, വമ്പന്‍ വിജയന്‍, മിനി വട്ടക്കണ്ടി, രേഷ്മ പൊയില്‍, കെ.പി മായന്‍കുട്ടി, കെ.എം ശ്രീനിവാസന്‍, ബഷീര്‍ പരിയാരം, ശ്രീധരന്‍ നറകമ്മല്‍, അസീസ് കല്ലോട്, രജി മാക്കുഴി, മുഹമ്മദ് ഷമീം, സി നാരായണന്‍, നാരായണി പാറക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318442/mahathma-gandhi-was-commemorated-and-a-pledge-of-solidarity-with-palestine-was-made)