---
title: "കണ്‍വെന്‍ഷനും ലോകവയോജന ദിനവും ആചരിച്ച് സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് കൗണ്‍സില്‍"
english_title: "Senior Citizen Service Council celebrated Convention and World Elderly Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318502/senior-citizen-service-council-celebrated-convention-and-world-elderly-day"
published_at: "2025-10-03T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68df8922cb96b_cons.jpg"
keywords: []
---

# കണ്‍വെന്‍ഷനും ലോകവയോജന ദിനവും ആചരിച്ച് സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് കൗണ്‍സില്‍

> **Lead Summary:** **പേരാമ്പ്ര: ** സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് കൗണ്‍സില്‍ പേരാമ്പ്രയില്‍ കണ്‍വെന്‍ഷനും ലോകവയോജന ദിനവും ആചരിച്ചു. കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂസഫ് കോറോത്ത് സ്വാഗതം പറഞ്ഞ ചങ്ങില്‍ ജില്ലാ കമ്മിറ്റി അംഗം കെ. ബാലകുറുപ്പ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര: ** സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് കൗണ്‍സില്‍ പേരാമ്പ്രയില്‍ കണ്‍വെന്‍ഷനും ലോകവയോജന ദിനവും ആചരിച്ചു. കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.കെ. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂസഫ് കോറോത്ത് സ്വാഗതം പറഞ്ഞ ചങ്ങില്‍ ജില്ലാ കമ്മിറ്റി അംഗം കെ. ബാലകുറുപ്പ് അധ്യക്ഷത വഹിച്ചു.

കൊയിലോത്ത് ഗംഗാധരന്‍, ഗ്രാമ പഞ്ചായത്ത് അംഗം വിനോദ് തിരുവോത്ത്, എം. കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. വി.വി. കുഞ്ഞിക്കണ്ണന്‍, ഗോപാലകൃഷ്ണന്‍ തണ്ടോറപ്പാറ, ശശി കിഴക്കന്‍ പേരാമ്പ്ര, പി. കുഞ്ഞിരാമന്‍, കെ.സി. നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു.

70 വയസ്സ് കഴിഞ്ഞവര്‍ക്കുള്ള കേന്ദ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി കേരളത്തിലും നടപ്പിലാക്കണമെന്ന് കണ്‍വന്‍ഷന്‍ പ്രമേയത്തില്‍ ആവശ്യപ്പട്ടു. മണ്ഡലം കണ്‍വീനറായി വി.വി. കുഞ്ഞിക്കണ്ണനെ തിരഞ്ഞടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318502/senior-citizen-service-council-celebrated-convention-and-world-elderly-day)