---
title: "പാക്കനാര്‍ പുരം ഗാന്ധി സദനം സന്ദര്‍ശിച്ച് സ്‌കൗട്ട് & ഗൈഡ്‌സ്"
english_title: "Visited Packanar Puram Gandhi Hall Scout & Guides"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318535/visited-packanar-puram-gandhi-hall-scout-guides"
published_at: "2025-10-03T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfa700db664_dwe.jpg"
keywords: []
---

# പാക്കനാര്‍ പുരം ഗാന്ധി സദനം സന്ദര്‍ശിച്ച് സ്‌കൗട്ട് & ഗൈഡ്‌സ്

> **Lead Summary:** **മേപ്പയ്യൂര്‍: **കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ പാക്കനാര്‍ പുരം ഗാന്ധി സദനത്തിലേക്ക് പഠന യാത്ര നടത്തി. മേപ്പയ്യൂര്‍ ബസ്റ്റാന്റ് ഗ്രൗണ്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

## Article Content

**മേപ്പയ്യൂര്‍: **കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് & ഗൈഡ്‌സ് ജിവിഎച്ച്എസ്എസ് മേപ്പയ്യൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി ദിനത്തില്‍ പാക്കനാര്‍ പുരം ഗാന്ധി സദനത്തിലേക്ക് പഠന യാത്ര നടത്തി. മേപ്പയ്യൂര്‍ ബസ്റ്റാന്റ് ഗ്രൗണ്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജന്‍ യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

1934 ല്‍ ഗാന്ധി ഉദ്ഘാടനം ചെയ്ത പാക്കനാര്‍ പുരത്തെ ഈ വിദ്യാലയം സ്ഥാപിച്ചത് കേരള ഗാന്ധി കെ. കേളപ്പനാണ്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. സക്കീര്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് വി.പി. ബിജു അധ്യക്ഷത വഹിച്ചു. ഗാന്ധിയും സമകാലികതയും എന്ന വിഷയത്തില്‍ പി.കെ. പ്രിയേഷ് കുമാര്‍ പ്രഭാഷണം നടത്തി.

ഗ്രാമപഞ്ചായത്ത് അംഗം പി. പ്രശാന്ത്, സി.വി. സജിത്ത്, ടി.വി. ശാലിനി, ടി.എം. ഷീബ, എ. സുബാഷ്‌കുമാര്‍, യു. ബിജു, ഗാന്ധി സദനം ഭാരവാഹികളായ പി.പി. ഗോപാലന്‍, വി. ചെക്കോട്ടി, ടി.എം. ഗോവിന്ദന്‍, അല്‍ക്ക ജിത്ത്, അദ്വൈത് തുടങ്ങിയവര്‍ സംസാരിച്ചു. ബി.എസ്. ജെന്‍സി കൃഷ്ണ, സുബിജ, പ്രബിത എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318535/visited-packanar-puram-gandhi-hall-scout-guides)