---
title: "കെ.പി. ഗോവിന്ദന്‍ അനുസ്മരണം"
english_title: "K.P. Govindan Memorial at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318540/kp-govindan-memorial-at-perambra"
published_at: "2025-10-03T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfa96180946_anus.jpg"
keywords: []
---

# കെ.പി. ഗോവിന്ദന്‍ അനുസ്മരണം

> **Lead Summary:** **പേരാമ്പ്ര **: പ്രമുഖ സോഷ്യലിസ്റ്റും, മുതുകാട് - കൂത്താളി സമര സേനാനിയുമായിരുന്ന കെ.പി. ഗോവിന്ദനെ രാഷ്ട്രീയ ജനതാദള്‍ പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി അനുസ്മരിച്ചു. ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. കുഞ്ഞാലി അനുസ്മരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വി. ബാലന്‍ അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര **: പ്രമുഖ സോഷ്യലിസ്റ്റും, മുതുകാട് - കൂത്താളി സമര സേനാനിയുമായിരുന്ന കെ.പി. ഗോവിന്ദനെ രാഷ്ട്രീയ ജനതാദള്‍ പേരാമ്പ്ര പഞ്ചായത്ത് കമ്മിറ്റി അനുസ്മരിച്ചു. ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. കുഞ്ഞാലി അനുസ്മരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.വി. ബാലന്‍ അധ്യക്ഷത വഹിച്ചു.

കല്ലോട് ഗോപാലന്‍ അനുസ്മരണ പ്രഭാഷണം നടത്തി. കിസാന്‍ ജനത സംസ്ഥാന ജനറല്‍ സെക്രട്ടറി വല്‍സന്‍ എടക്കോടന്‍, കെ.ജി. രാമനാരായണന്‍, രാജീവന്‍ മല്ലിശ്ശേരി, കെ.കെ. പ്രേമന്‍, കെ.പി. രവീന്ദ്രന്‍, കെ. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ശവകുടീരത്തില്‍ നടന്ന പുഷ്പ്പാര്‍ച്ചനയ്ക്ക് അജീഷ് കല്ലോട്, എം.സി. അരവിന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318540/kp-govindan-memorial-at-perambra)