---
title: "ഗാന്ധിജയന്തി ദിനാചരണം നടത്തി കുമാരനാശാന്‍ ഗ്രന്ഥാലയം കല്പത്തൂര്‍"
english_title: "Gandhi Jayanti was celebrated at Kumaranasan Library, Kalpathur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318544/gandhi-jayanti-was-celebrated-at-kumaranasan-library-kalpathur"
published_at: "2025-10-03T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfad92c09a6_gandhi.jpg"
keywords: []
---

# ഗാന്ധിജയന്തി ദിനാചരണം നടത്തി കുമാരനാശാന്‍ ഗ്രന്ഥാലയം കല്പത്തൂര്‍

> **Lead Summary:** **പേരാമ്പ്ര:** കുമാരനാശാന്‍ ഗ്രന്ഥാലയം കല്പത്തൂര്‍ ഗാന്ധിസ്മൃതി, ഗാന്ധിജയന്തി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. രാവിലെ പരിസര ശുചീകരണവും വൈകുന്നേരം വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരവും നടത്തി. തുടര്‍ന്ന് നമ്മുടെ ഗാന്ധി എന്ന വിഷയത്തില്‍ ഷീബ പ്രഭാഷണം നടത്തി.

## Article Content

**പേരാമ്പ്ര:** കുമാരനാശാന്‍ ഗ്രന്ഥാലയം കല്പത്തൂര്‍ ഗാന്ധിസ്മൃതി, ഗാന്ധിജയന്തി ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. രാവിലെ പരിസര ശുചീകരണവും വൈകുന്നേരം വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ് മത്സരവും നടത്തി. തുടര്‍ന്ന് നമ്മുടെ ഗാന്ധി എന്ന വിഷയത്തില്‍ ഷീബ പ്രഭാഷണം നടത്തി.

താലൂക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.കെ. ലിസി പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ മുഖമാസികയുടെ വരിക്കാരുടെ പേര് വിവരവും പൈസയും കെ.കെ ലിസി. ഏറ്റുവാങ്ങി. ബൈജു. ടി സ്വാഗതം പറഞ്ഞ പരിപാടിയില്‍ പി സുനീഷ് അധ്യക്ഷത വഹിച്ചു. എന്‍ രാജന്‍, രജില എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഗാന്ധി സിനിമ പ്രദര്‍ശനവും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318544/gandhi-jayanti-was-celebrated-at-kumaranasan-library-kalpathur)