---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല വിഭിന്നശേഷി കലോത്സവം"
english_title: "Perambra Block Panchayat, Special Ability Arts Festival"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318551/perambra-block-panchayat-special-ability-arts-festival"
published_at: "2025-10-03T16:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68dfb08ea899b_der.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് തല വിഭിന്നശേഷി കലോത്സവം

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് തല വിഭിന്നശേഷി കലോത്സവം വര്‍ണ്ണോത്സവം 2k26 സംഘടിപ്പിച്ചു. വി.വി. ദക്ഷിണാ മൂര്‍ത്തി ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് തല വിഭിന്നശേഷി കലോത്സവം വര്‍ണ്ണോത്സവം 2k26 സംഘടിപ്പിച്ചു. വി.വി. ദക്ഷിണാ മൂര്‍ത്തി ടൗണ്‍ ഹാളില്‍ വെച്ച് നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ശശികുമാര്‍ പേരാമ്പ്ര, കെ സജീവന്‍, ബ്ലോക്ക് അംഗങ്ങളായ പി.ടി. അഷറഫ്, സി.എം. സനാതനന്‍, കെ.കെ ലിസി, വഹീദ പാറേമല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ബ്ലോക്ക് ക്ഷേമകാര്യസമിതി ചെയര്‍ പേഴ്‌സണ്‍ പി.കെ അജിത സ്വാഗതവും സിഡിപിഒ കെ.എം ദീപ നന്ദിയും പറഞ്ഞു. ബ്ലോക്ക് പരിധിയിലെ 7 ഗ്രാമപഞ്ചായത്തുകളിലെ ബഡ്‌സ് സ്‌കൂളിലെയും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികളാണ് കലാമേളയില്‍ പങ്കെടുത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318551/perambra-block-panchayat-special-ability-arts-festival)