---
title: "ലൈബ്രറി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ച് കൂത്താളി പഞ്ചായത്ത് ലൈബ്രറി സമിതി"
english_title: "Library staff meet organized by Koothali Panchayat Library Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318701/library-staff-meet-organized-by-koothali-panchayat-library-committee"
published_at: "2025-10-04T14:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e0e030eecb9_ferw.JPG"
keywords: []
---

# ലൈബ്രറി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ച് കൂത്താളി പഞ്ചായത്ത് ലൈബ്രറി സമിതി

> **Lead Summary:** കൂത്താളി: കൂത്താളി പഞ്ചായത്ത് ലൈബ്രറി സമിതിയുടെ ആഭിമുഖ്യത്തില്‍ ഇഎംഎസ് ഗ്രന്ഥാലയം കൂത്താളിയില്‍ വെച്ച് ഗാന്ധിജയന്തി ദിനത്തില്‍ ലൈബ്രറി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

## Article Content

കൂത്താളി: കൂത്താളി പഞ്ചായത്ത് ലൈബ്രറി സമിതിയുടെ ആഭിമുഖ്യത്തില്‍ ഇഎംഎസ് ഗ്രന്ഥാലയം കൂത്താളിയില്‍ വെച്ച് ഗാന്ധിജയന്തി ദിനത്തില്‍ ലൈബ്രറി പ്രവര്‍ത്തക സംഗമം സംഘടിപ്പിച്ചു. സംഗമത്തില്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിന്ദു പരിപാടി ഉദ്ഘാടനം ചെയ്തു. ഇഎംഎസ് ഗ്രന്ഥാലയം സെക്രട്ടറി പി അച്യുതന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം അജയ് ആവള മുഖ്യപ്രഭാഷണം നടത്തി.

താലൂക്ക് ലൈബ്രറി കൗണ്‍സില്‍എക്‌സിക്യൂട്ടീവ് അംഗം കെ നാരായണന്‍ സംസാരിച്ചു. ലൈബ്രറി പഞ്ചായത്ത് സമിതി കണ്‍വീനര്‍ പി കൃഷ്ണദാസ് സ്വാഗതം പറഞ്ഞു. സര്‍ഗ്ഗാ ഗ്രന്ഥാലയം സെക്രട്ടറി കെ സജീവന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318701/library-staff-meet-organized-by-koothali-panchayat-library-committee)