---
title: "പേരാമ്പ്രയില്‍ നൈറ്റ് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ"
english_title: "DYFI conducted a night march in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318792/dyfi-conducted-a-night-march-in-perambra"
published_at: "2025-10-04T23:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e15db64afd4_night.JPG"
keywords: []
---

# പേരാമ്പ്രയില്‍ നൈറ്റ് മാര്‍ച്ച് നടത്തി ഡിവൈഎഫ്‌ഐ

> **Lead Summary:** **പേരാമ്പ്ര:** ഇസ്രായേല്‍ നരഹത്യയ്‌ക്കെതിരെ പൊരുതുന്ന ഗാസക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.എം ജിജേഷ് അധ്യക്ഷത വഹിച്ചു.

## Article Content

**പേരാമ്പ്ര:** ഇസ്രായേല്‍ നരഹത്യയ്‌ക്കെതിരെ പൊരുതുന്ന ഗാസക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നൈറ്റ് മാര്‍ച്ച് നടത്തി. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് എം.എം ജിജേഷ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് സെക്രട്ടറി വി.കെ അമര്‍ഷാഹി, ജില്ലാ കമ്മിറ്റി അംഗങ്ങളായ ആദിത്യ സുകുമാരന്‍ സി.കെ രൂപേഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആര്‍ ബിനില്‍രാജ്, എം.എം അതുല്‍ദാസ്, കെ.പി അഖിലേഷ്, കെ.ടി സുധാകരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318792/dyfi-conducted-a-night-march-in-perambra)