---
title: "പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസ് മാര്‍ച്ച്"
english_title: "Perambra Estate Office March"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318793/perambra-estate-office-march"
published_at: "2025-10-04T23:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e15fc998ae3_SWAE.JPG"
keywords: []
---

# പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസ് മാര്‍ച്ച്

> **Lead Summary:** **മുതുകാട് :** പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളലിമിറ്റഡിനുകീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസിലേക്ക് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും തൊഴിലാളികളുടെ ജീവനും, തൊഴിലിനും സംരക്ഷണം ഉറപ്പുവരുത്തുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ച് നടത്തിയത്.

## Article Content

**മുതുകാട് :** പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരളലിമിറ്റഡിനുകീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റ് ഓഫീസിലേക്ക് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ മാര്‍ച്ച് നടത്തി. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്നും തൊഴിലാളികളുടെ ജീവനും, തൊഴിലിനും സംരക്ഷണം ഉറപ്പുവരുത്തുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ച് നടത്തിയത്.

മാര്‍ച്ച് സിഐടിയു ഏരിയാ സെക്രട്ടറി കെ സുനില്‍ ഉദ്ഘാടനം ചെയ്തു. കെ.കെ ഭാസക്കരന്‍ (എഐടിയുസി) അധ്യക്ഷത വഹിച്ചു. കെ.ജി രാമനാരായണന്‍ (എച്ച്എംഎസ്) അഭിവാദ്യം ചെയ്തു. സി.ഡി വിജു ചെറുവത്തൂര്‍ സ്വാഗതവും പി.ജെ റെജി നന്ദിയും പറഞ്ഞു. എം.ബി പ്രദീപന്‍, വി.സി പ്രദീപന്‍, കെ.പി പ്രേംരാജ്, എം.ജി സുനില്‍, കെ.കെ ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318793/perambra-estate-office-march)