---
title: "അമ്മയുടെ സ്വര്‍ണ്ണ ചെയിന്‍ സുരക്ഷ പാലിയേറ്റീവിന് സംഭാവന നല്‍കി "
english_title: "Mother's gold chain donates to safety palliative care"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31889/mothers-gold-chain-donates-to-safety-palliative-care"
published_at: "2022-03-15T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62305ce9a8a05_0000 WATERMARK.jpg"
keywords: []
---

# അമ്മയുടെ സ്വര്‍ണ്ണ ചെയിന്‍ സുരക്ഷ പാലിയേറ്റീവിന് സംഭാവന നല്‍കി 

> **Lead Summary:** **മേപ്പയ്യൂര്‍:** അമ്മയുടെ സ്വര്‍ണ്ണ ചെയിന്‍ സുരക്ഷ പാലിയേറ്റീവിന് സംഭാവന നല്‍കി. മേപ്പയ്യൂര്‍ കൂനംവെളളിക്കാവ് സിപിഐഎം നോര്‍ത്ത് ബ്രാഞ്ച് അംഗം ബാലകൃഷ്ണന്‍ ജുബി ഗൃഹയാണ് തന്റെ മാതാവ് ചേരിക്കുന്നുമ്മല്‍ മാണിയമ്മയുടെ ഒന്നര പവന്‍ സ്വര്‍ണ്ണ ചെയിന്‍ മരണശേഷം അമ്മയുടെ ഓര്‍മ്മയ്ക്കായി സുരക്ഷ പാലിയേറ്റീവിന് സംഭാവന നല്‍കിയത്.

## Article Content

**മേപ്പയ്യൂര്‍:** അമ്മയുടെ സ്വര്‍ണ്ണ ചെയിന്‍ സുരക്ഷ പാലിയേറ്റീവിന് സംഭാവന നല്‍കി. മേപ്പയ്യൂര്‍ കൂനംവെളളിക്കാവ് സിപിഐഎം നോര്‍ത്ത് ബ്രാഞ്ച് അംഗം ബാലകൃഷ്ണന്‍ ജുബി ഗൃഹയാണ് തന്റെ മാതാവ് ചേരിക്കുന്നുമ്മല്‍ മാണിയമ്മയുടെ ഒന്നര പവന്‍ സ്വര്‍ണ്ണ ചെയിന്‍ മരണശേഷം അമ്മയുടെ ഓര്‍മ്മയ്ക്കായി സുരക്ഷ പാലിയേറ്റീവിന് സംഭാവന നല്‍കിയത്.

സുരക്ഷ പാലിയേറ്റീവ് സെക്രട്ടറി എം. രാജന്‍ ചെയിന്‍ ഏറ്റു വാങ്ങി. പാലിയേറ്റീവ് എക്‌സിക്യൂട്ടീവ് അംഗം ആര്‍.വി. അബ്ദുള്ള, ബ്രാഞ്ച് സെക്രട്ടറി സി.എം. ശ്രീനിവാസന്‍, കുഴിച്ചാലില്‍ ശങ്കരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31889/mothers-gold-chain-donates-to-safety-palliative-care)