---
title: "സാന്ത്വന പരിചരണ പദ്ധതിയുടെ യൂണിറ്റ് ഉദ്ഘാടനവും വാഹന സമര്‍പ്പണവും"
english_title: "Inauguration of the unit of the Comfort Care Scheme and vehicle handover"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318891/inauguration-of-the-unit-of-the-comfort-care-scheme-and-vehicle-handover"
published_at: "2025-10-05T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e257d67ca7f_amall.JPG"
keywords: []
---

# സാന്ത്വന പരിചരണ പദ്ധതിയുടെ യൂണിറ്റ് ഉദ്ഘാടനവും വാഹന സമര്‍പ്പണവും

> **Lead Summary:** **കൂത്താളി: **സേവാ ഭാരതിക്ക് കീഴില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച സുകൃതം സാന്ത്വന പരിചരണ പദ്ധതിയുടെ കൂത്താളി യൂണിറ്റ് ഉദ്ഘാടനവും വാഹന സമര്‍പ്പണവും നടന്നു. 2022 മുതല്‍ കൂത്താളിയിലെ അശരണര്‍ക്ക് താങ്ങും തണലുമായി മാറി നിരവധി സാന്ത്വന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു കൂത്താളി സേവാ ഭാരതി.

## Article Content

**കൂത്താളി: **സേവാ ഭാരതിക്ക് കീഴില്‍ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകരിച്ച സുകൃതം സാന്ത്വന പരിചരണ പദ്ധതിയുടെ കൂത്താളി യൂണിറ്റ് ഉദ്ഘാടനവും വാഹന സമര്‍പ്പണവും നടന്നു. 2022 മുതല്‍ കൂത്താളിയിലെ അശരണര്‍ക്ക് താങ്ങും തണലുമായി മാറി നിരവധി സാന്ത്വന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു കൂത്താളി സേവാ ഭാരതി.

സുകൃതം സാന്ത്വന പരിചരണ പദ്ധതിക്കായി ശാന്തിമഠം ആയുര്‍വേദയുടെ സഹകരണത്തോടെ സേവ ശക്തി ഫൗണ്ടേഷനാണ് വാഹനം നല്‍കിയത്. കൂത്താളി എയുപി സ്‌ക്കൂളില്‍ നടന്ന ചടങ്ങില്‍ സുകൃതം സാന്ത്വന പരിചരണ പദ്ധതിയുടെ ഉദ്ഘാടനവും വാഹന സമര്‍പ്പണവും കണ്ണൂര്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. യുണിറ്റ് പ്രസിഡന്റ് ശ്രീജ സജീവന്‍ അധ്യക്ഷത വഹിച്ചു.

പാലിയേറ്റീവ് ഉപകരണങ്ങള്‍ സേവാഭാരതി യൂണിറ്റ് ആരോഗ്യവിഭാഗം കണ്‍വീനര്‍ അമല്‍ കൃഷ്ണ ഏറ്റുവാങ്ങി. ഹൃസ്വചിത്ര സംവിധായകനും അവാര്‍ഡ് ജേതാവുമായ ബ്രിജേഷ് പ്രതാപിനെ ചടങ്ങില്‍ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി എന്‍.എം ഷാജീവ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. സി.കെ. വിനോദ് മുഖ്യ പ്രഭാഷണം നടത്തി.

സേവാഭാരതി സംസ്ഥാന സെക്രട്ടറി വി.എം. മോഹനന്‍, ജില്ല ജനറല്‍ സെക്രട്ടറി അഞ്ജു ദേവി, ജില്ല കാര്യവാഹ് ടി.യു. രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങിന് സേവാ ഭാരതി കൂത്താളി യൂണിറ്റ് വൈസ് പ്രസിഡന്റുമാരായ പി. സുനില്‍കുമാര്‍ സ്വാഗതവും സി.പി. ബിജു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318891/inauguration-of-the-unit-of-the-comfort-care-scheme-and-vehicle-handover)