---
title: "കടിയങ്ങാട് തെരുവ് നായശല്യം രൂക്ഷം; നടപടി എടുക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍"
english_title: "Dog menace is severe on Kadiyangad Street; locals protest over inaction"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318903/dog-menace-is-severe-on-kadiyangad-street-locals-protest-over-inaction"
published_at: "2025-10-05T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e2663c87475_lap_dog.JPG"
keywords: []
---

# കടിയങ്ങാട് തെരുവ് നായശല്യം രൂക്ഷം; നടപടി എടുക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍

> **Lead Summary:** **കടിയങ്ങാട് : **കടിയങ്ങാട് തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തിലും അധികൃതര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കടിയങ്ങാട് മാര്‍ക്കറ്റ് റോഡില്‍ മത്സ്യ-മാംസക്കടയുടെ പരിസരത്ത് വെച്ച് നായ കടിക്കുന്നത് പതിവായിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് റോഡിലൂടെ നടക്കാന്‍ ഭയമാണ്. നാലും അഞ്ചും നായകള്‍ കൂട്ടത്തോടെയാണ് റോഡിലുണ്ടാവുക.

## Article Content

**കടിയങ്ങാട് : **കടിയങ്ങാട് തെരുവ് നായശല്യം രൂക്ഷമായ സാഹചര്യത്തിലും അധികൃതര്‍ നടപടി എടുക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്ത്. കടിയങ്ങാട് മാര്‍ക്കറ്റ് റോഡില്‍ മത്സ്യ-മാംസക്കടയുടെ പരിസരത്ത് വെച്ച് നായ കടിക്കുന്നത് പതിവായിരിക്കുകയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് റോഡിലൂടെ നടക്കാന്‍ ഭയമാണ്. നാലും അഞ്ചും നായകള്‍ കൂട്ടത്തോടെയാണ് റോഡിലുണ്ടാവുക.

നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടുന്നവരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ തെരുവുനായകള്‍ക്ക് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ് നടത്തണമെന്നും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായ്ക്കളെ ഷെല്‍ട്ടര്‍ ഹോമുകളിലേക്ക് മാറ്റണമെന്നും നാട്ടുകാര്‍ ആവിശ്യപ്പെട്ടു.

ഭക്ഷണത്തിനായി തെരുവില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവ് നായകളും, കുട്ടികളും ഇവിടെ സ്ഥിരം കാഴ്ചയാണ്. പരിസരത്തെ പണിനടക്കുന്ന ബില്‍ഡിംഗില്‍ പ്രസവം കഴിഞ്ഞു വിശ്രമിക്കുന്ന നായകളുടെ കടിയാണ് ഏറെയും ഏല്‍ക്കുന്നത്. പൊതുജനത്തിന് സുരക്ഷിതരായി വഴി നടക്കാനുള്ള നടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവിശ്യപ്പെടുന്നത്.

കഴിഞ്ഞ ദിവസം ഇവിടെ നാല് സ്ത്രീകളെ നായ കടിച്ചിരുന്നു. അശ്വതി തന്തമലയില്‍ (23), ദേവി പുളിക്കുല്‍ (കലൂര്‍), ദേവകി പുല്ലാകുന്നത്ത്, കാളിയേടത്തു മീത്തല്‍ ദേവകി എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സതേടിയിരുന്നു. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318903/dog-menace-is-severe-on-kadiyangad-street-locals-protest-over-inaction)