---
title: "കാട്ടുമൃഗ ശല്യത്തെ ചെറുക്കാന്‍ പുതിയ ഉല്പന്നം കണ്ടെത്തി ജോണ്‍സണ്‍"
english_title: "Johnson discovered a new product to control wildlife damage"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318939/johnson-discovered-a-new-product-to-control-wildlife-damage"
published_at: "2025-10-05T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e2a9f536c5a_frt.JPG"
keywords: []
---

# കാട്ടുമൃഗ ശല്യത്തെ ചെറുക്കാന്‍ പുതിയ ഉല്പന്നം കണ്ടെത്തി ജോണ്‍സണ്‍

> **Lead Summary:** **പെരുവണ്ണാമൂഴി:** വന്യജീവികളില്‍ നിന്ന് കര്‍ഷകര്‍ക്ക് രക്ഷനേടാന്‍ പുതിയ ഉല്പന്നം കണ്ടെത്തി ജോണ്‍സണ്‍ പെരുവണ്ണാമൂഴി. മലയോര മേഖലയിലും ഇടനാടുകളിലും ഇപ്പോള്‍ വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നത് കാരണം കര്‍ഷകര്‍ വന്‍ ദുരിതത്തിലാണ്.

## Article Content

**പെരുവണ്ണാമൂഴി:** വന്യജീവികളില്‍ നിന്ന് കര്‍ഷകര്‍ക്ക് രക്ഷനേടാന്‍ പുതിയ ഉല്പന്നം കണ്ടെത്തി ജോണ്‍സണ്‍ പെരുവണ്ണാമൂഴി. മലയോര മേഖലയിലും ഇടനാടുകളിലും ഇപ്പോള്‍ വന്യജീവികള്‍ കൃഷി നശിപ്പിക്കുന്നത് കാരണം കര്‍ഷകര്‍ വന്‍ ദുരിതത്തിലാണ്.

തന്റെ കൃഷിയിടത്തില്‍ നട്ടുവളര്‍ത്തുന്ന ചേമ്പ്, ചേന, മരച്ചീനി തുടങ്ങിയ ഇടവിളകളും വാഴയും തെങ്ങും കവുങ്ങും ആന, പന്നി, കുരങ്ങ് ഉള്‍പ്പെടെയുള്ള മൃഗങ്ങള്‍ കാടിറങ്ങി എത്തി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഇതിന് കര്‍ഷകര്‍ കെട്ടുന്ന വേലികള്‍ പോലും തകര്‍ത്താണ് കൃഷി നശിപ്പിക്കുന്നത്. ഇത്തരം കാട്ടുജീവികളുടെ വിളയാട്ടത്തിന് തടയിടാന്‍ പുതിയ ഉല്പന്നം തന്റെ ഗവേഷണത്തിലൂടെ കണ്ടെത്തിയിരിക്കുകയാണ് എംടെക് സ്ഥാപനത്തിന്റെ ഉടമ ഡോ. എം.എ. ജോണ്‍സണ്‍.

കെവികെ പെരുവണ്ണമൂഴിയുടെ ആവശ്യം പ്രകാരം പുതിയ ടെക്‌നോളജി ഉള്‍പ്പെടുത്തി നൂതന സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച ഒരു ഫുള്‍ ഓട്ടോമാറ്റിക് മള്‍ട്ടി ഫംഗ്ഷന്‍ ഇലക്ട്രോണിക് & മെക്കാനിക്കല്‍ പ്രോടെക്ടറാണിത്.

വൈകിട്ട് ഓട്ടോമാറ്റിക് ആയി ഓണ്‍ ആയി രാവിലെ ഓഫ് ആകുകയും ഓരോ 10 മിനിറ്റ് നേരം കഴിഞ്ഞു ഓട്ടോമാറ്റിക് ആയി ഓണ്‍ ആയി 20 സെക്കന്റ് ലൈറ്റ് സൗണ്ട് റൗണ്ടില്‍ വര്‍ക്ക് ചെയ്ത് ഒഫ് ആകുന്നു. അതോടൊപ്പം 100 മിറ്റര്‍ ലേസര്‍ കണ്‍ട്രോള്‍ ശബ്ദം ഉയര്‍ത്തുന്നു 6 ചാനല്‍.

നാളെ കാലത്ത് 10 മണിക്ക് പെരുവണ്ണാമുഴി എംടെക് ഇന്‍ഡസ്ട്രീസില്‍ നടക്കുന്ന ചടങ്ങില്‍ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ. പി. രാതാകൃഷ്ണന് സ്‌കേര്‍ഡ്ജ് കൈമാറും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318939/johnson-discovered-a-new-product-to-control-wildlife-damage)