---
title: "വോട്ട് അട്ടിമറിച്ച് വിജയം നേടാന്‍ ബീഹാറിനെ മോഡലാക്കുന്നു; എം.കെ. ഭാസ്‌ക്കരന്‍"
english_title: "Bihar is being modeled to win by rigging votes; M.K. Bhaskaran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/318990/bihar-is-being-modeled-to-win-by-rigging-votes-mk-bhaskaran"
published_at: "2025-10-06T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e354cbb1a78_RJDE.JPG"
keywords: []
---

# വോട്ട് അട്ടിമറിച്ച് വിജയം നേടാന്‍ ബീഹാറിനെ മോഡലാക്കുന്നു; എം.കെ. ഭാസ്‌ക്കരന്‍

> **Lead Summary:** **പേരാമ്പ്ര: **രാഷ്ട്രീയ ജനതാദള്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി തദ്ദേശം മുന്നൊരുക്കം ശില്പശാല സംഘടിപ്പിച്ചു. ആര്‍ജെഡി ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്‌കരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **രാഷ്ട്രീയ ജനതാദള്‍ പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റി തദ്ദേശം മുന്നൊരുക്കം ശില്പശാല സംഘടിപ്പിച്ചു. ആര്‍ജെഡി ജില്ലാ പ്രസിഡണ്ട് എം.കെ. ഭാസ്‌കരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

രാജ്യത്താകമാനം വോട്ട് അട്ടിമറിയിലൂടെ അധികാരം കൊയ്യാനുള്ള ബിജെപി പദ്ധതിയുടെ മോഡല്‍ പരീക്ഷണമാണ് ബീഹാറില്‍ നടക്കുന്നതെന്നും എന്നാല്‍ ഇതിനെയെല്ലാം മറികടക്കാന്‍ മതേതര ശക്തികള്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

നിയോജക മണ്ഡലം പ്രസിഡന്റ് പി മോനിഷ അധ്യക്ഷത വഹിച്ചു. എന്‍.കെ വത്സന്‍ മുഖ്യ പ്രഭാഷണം നടത്തി. തദ്ദേശം മുന്നൊരുക്കം എന്ന വിഷയത്തില്‍ കെ ലോഹ്യ ക്ലാസ്സ് എടുത്തു. ജില്ലാ ഭാരവാഹികളായ ജെ.എന്‍ പ്രേം ഭാസിന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, സി സുജിത്, സി.ഡി. പ്രകാശ്, സുനില്‍ ഓടയില്‍, ആര്‍.എം രവീന്ദ്രന്‍, ബി.ടി. സുധീഷ് കുമാര്‍, പി.സി. നിഷാകുമാരി, കെ.എം മുരളീധരന്‍, കല്ലോട് ഗോപാലന്‍, വിനോദ് ചെറുവോട്ട്, കെ.കെ നിഷിത തുടങ്ങിയവര്‍ സംസാരിച്ചു.

നിയോജക മണ്ഡലം ഭാരവാഹികളായ എന്‍.എം അഷറഫ്, വി.പി മോഹനന്‍, മധു മാവുള്ളാട്ടില്‍, സി.പി ഗോപാലന്‍, അഷ്‌റഫ് വള്ളോട്ട്, സി.ഡി ബിജു, കെ.പി രവീന്ദ്രന്‍, സി.പി ഗോപാലന്‍, വള്ളില്‍ പ്രഭാകരന്‍, എം പ്രകാശന്‍, ബാലകൃഷ്ണന്‍ കിടാവ് തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/318990/bihar-is-being-modeled-to-win-by-rigging-votes-mk-bhaskaran)