---
title: "കിണറില്‍ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന"
english_title: "Firefighters came to the rescue of a cow that fell into a well"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319019/firefighters-came-to-the-rescue-of-a-cow-that-fell-into-a-well"
published_at: "2025-10-06T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e36576a3a5b_COW.JPG"
keywords: []
---

# കിണറില്‍ വീണ പശുവിന് രക്ഷകരായി അഗ്നിരക്ഷാസേന

> **Lead Summary:** **പേരാമ്പ്ര:** പൈതൊത്ത് വിളയാട്ട്കണ്ടി മുക്കില്‍ കിണറില്‍ വീണ പശുവിന് രക്ഷകരായത് അഗ്‌നി രക്ഷാസേന. വളയംകണ്ടം കള്ളിപ്പാലം പി.സി ദാമോദരന്‍ എന്നയാളുടെ പശുക്കിടാവ് ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു.

## Article Content

**പേരാമ്പ്ര:** പൈതൊത്ത് വിളയാട്ട്കണ്ടി മുക്കില്‍ കിണറില്‍ വീണ പശുവിന് രക്ഷകരായത് അഗ്‌നി രക്ഷാസേന. വളയംകണ്ടം കള്ളിപ്പാലം പി.സി ദാമോദരന്‍ എന്നയാളുടെ പശുക്കിടാവ് ആള്‍മറയില്ലാത്ത കിണറില്‍ വീഴുകയായിരുന്നു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ പി.കെ ഭരതന്‍, സീനിയര്‍ ഫയര്‍ ഓഫീസര്‍ നിഗേഷ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ അഗ്‌നിരക്ഷാസേന പശുക്കിടാവിനെ സുരക്ഷിതമായി കരയ്‌ക്കെടുത്തു.

നിലയത്തിലെ ഉദ്യോഗസ്ഥരായ കെ.കെ ഗിരീഷ്, പി.പി രജീഷ്, സിജീഷ്, സനല്‍രാജ്, കെ.പി വിപിന്‍, ജിനേഷ്, മനോജ്, ഹോംഗാര്‍ഡ് പി മുരളീധരന്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319019/firefighters-came-to-the-rescue-of-a-cow-that-fell-into-a-well)