---
title: "കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ചു നല്‍കി മാതൃകയായി"
english_title: "A lost wallet was returned to its owner, setting an example"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319024/a-lost-wallet-was-returned-to-its-owner-setting-an-example"
published_at: "2025-10-06T12:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e3681fd0639_akui.JPG"
keywords: []
---

# കളഞ്ഞു കിട്ടിയ പേഴ്സ് ഉടമക്ക് തിരിച്ചു നല്‍കി മാതൃകയായി

> **Lead Summary:** **പേരാമ്പ്ര: **പെരുവണ്ണാമൂഴി പേരാമ്പ്ര റൂട്ടിലോടുന്ന എംപിജി ബസില്‍ നിന്നും കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നല്‍കി ബസ് ജീവനക്കാരന്‍ മാതൃകയായി. പേരാമ്പ്രയിലേക്കുള്ള യാത്രാ മധ്യേ ബസ് യാത്രക്കാരിയായ പട്ടാണിപ്പാറ സ്വദേശിയുടെ പേഴ്സ് ആണ് നഷ്ടപ്പെട്ടത്.

## Article Content

**പേരാമ്പ്ര: **പെരുവണ്ണാമൂഴി പേരാമ്പ്ര റൂട്ടിലോടുന്ന എംപിജി ബസില്‍ നിന്നും കളഞ്ഞു കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നല്‍കി ബസ് ജീവനക്കാരന്‍ മാതൃകയായി. പേരാമ്പ്രയിലേക്കുള്ള യാത്രാ മധ്യേ ബസ് യാത്രക്കാരിയായ പട്ടാണിപ്പാറ സ്വദേശിയുടെ പേഴ്സ് ആണ് നഷ്ടപ്പെട്ടത്.

കുറ്റ്യാടിയില്‍ എത്തിയപ്പോള്‍ ആണ് പേഴ്സ് നഷ്ടപ്പെട്ട വിവരം ഉടമസ്ഥ അറിയുന്നത്. ഇവര്‍ ഉടനെ കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും കുറ്റ്യാടി പൊലീസ് സ്റ്റേഷനില്‍ നിന്നും അറിയിച്ചത് പ്രകാരം പെരുവണ്ണാമൂഴി പൊലീസ് ബസ് ജീവനക്കാരെ വിവരം അറിയിച്ചു.

തുടര്‍ന്ന് ബസ്സില്‍ നിന്നും കിട്ടിയ പേഴ്സ് ബസ് ജീവനക്കാരനായ വിനോദ് പെരുവണ്ണാമൂഴി സ്റ്റേഷനില്‍ ഏല്‍പ്പികുയും പൊലീസ് ഉടമസ്ഥരെ വിളിച്ചു വരുത്തി സ്റ്റേഷനില്‍ നിന്നും പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വലിയ തുക അടങ്ങിയ പേഴ്സ് വിനോദ് ഉടമസ്ഥന് തിരിച്ചു നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319024/a-lost-wallet-was-returned-to-its-owner-setting-an-example)