---
title: "പേരാമ്പ്ര ജിയുപി സ്‌ക്കൂള്‍ കലോത്സവം; തരംഗ് 2k25"
english_title: "Perambra GUP School Arts Festival; Tarang 2k25"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319052/perambra-gup-school-arts-festival-tarang-2k25"
published_at: "2025-10-06T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e379b62ef8e_tharanh.JPG"
keywords: []
---

# പേരാമ്പ്ര ജിയുപി സ്‌ക്കൂള്‍ കലോത്സവം; തരംഗ് 2k25

> **Lead Summary:** പേരാമ്പ്ര: ജിയുപി സ്‌ക്കൂള്‍ കലോത്സവം തരംഗ് 2k25 ഒക്ടോബര്‍ 3, 4 തിയ്യതികളിലായി സ്‌കൂളില്‍ വെച്ച് നടന്നു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എസ്.യു രജിത്ത് അധ്യക്ഷത വഹിച്ചു.

## Article Content

പേരാമ്പ്ര: ജിയുപി സ്‌ക്കൂള്‍ കലോത്സവം തരംഗ് 2k25 ഒക്ടോബര്‍ 3, 4 തിയ്യതികളിലായി സ്‌കൂളില്‍ വെച്ച് നടന്നു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് കലോത്സവം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എസ്.യു രജിത്ത് അധ്യക്ഷത വഹിച്ചു.

പ്രശസ്ത ഗായിക ആര്‍ജിത രതീഷ് മുഖ്യാതിഥിയായി. കെ.കെ അമ്പിളി, പി.സി സജിദാസ്, കെ.കെ സുജാത, എ.എം ബാബു, എ.ഡി ഷിനീദ്, ജെ.ജെ ദര്‍ഷിക് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനധ്യാപകന്‍ പി.പി ആനന്ദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രോഗ്രാം കണ്‍വീനര്‍ കെ സരിത നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319052/perambra-gup-school-arts-festival-tarang-2k25)