---
title: "കാട്ടു മൃഗങ്ങളെ തടയാനുള്ള സ്‌കേര്‍ഡ്ജ് പുറത്തിറക്കി"
english_title: "A SCAREDGE was installed to keep wild animals away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319067/a-scaredge-was-installed-to-keep-wild-animals-away"
published_at: "2025-10-06T14:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e38c7094712_solar.JPG"
keywords: []
---

# കാട്ടു മൃഗങ്ങളെ തടയാനുള്ള സ്‌കേര്‍ഡ്ജ് പുറത്തിറക്കി

> **Lead Summary:** **പെരുവണ്ണാമൂഴി:** രാത്രികാലങ്ങളില്‍ കൃഷി നശിപ്പിക്കാനെത്തുന്ന വന്യജീവികളെ തുരത്തുന്നതിനായി പെരുവണ്ണാമൂഴി എംടെക് ഇലക്ട്രോണിക്സ് ഉടമ ഡോ. എം.എ ജോന്‍സന്‍ വികസിപ്പിച്ചെടുത്ത പുതിയ ഉല്പന്നം സ്‌കേര്‍ഡ്ജ് പുറത്തിറക്കി. ശബ്ദവും വെളിച്ചവും പുറപ്പെടുവിച്ച് വന്യമൃഗങ്ങളെ തുരത്തി ഓടിക്കുന്നതിനായി നൂതന സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച ഒരു ഫുള്‍ ഓട്ടോമാറ്റിക് മള്‍ട്ടി ഫംഗ്ഷന്‍ ഇലക്ട്രോണിക് & മെക്കാനിക്കല്‍ ഉല്പന്നമാണിത്.

## Article Content

**പെരുവണ്ണാമൂഴി:** രാത്രികാലങ്ങളില്‍ കൃഷി നശിപ്പിക്കാനെത്തുന്ന വന്യജീവികളെ തുരത്തുന്നതിനായി പെരുവണ്ണാമൂഴി എംടെക് ഇലക്ട്രോണിക്സ് ഉടമ ഡോ. എം.എ ജോന്‍സന്‍ വികസിപ്പിച്ചെടുത്ത പുതിയ ഉല്പന്നം സ്‌കേര്‍ഡ്ജ് പുറത്തിറക്കി. ശബ്ദവും വെളിച്ചവും പുറപ്പെടുവിച്ച് വന്യമൃഗങ്ങളെ തുരത്തി ഓടിക്കുന്നതിനായി നൂതന സാങ്കേതികവിദ്യയില്‍ നിര്‍മ്മിച്ച ഒരു ഫുള്‍ ഓട്ടോമാറ്റിക് മള്‍ട്ടി ഫംഗ്ഷന്‍ ഇലക്ട്രോണിക് & മെക്കാനിക്കല്‍ ഉല്പന്നമാണിത്.

സോളാര്‍ വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന സ്‌കേര്‍ഡ്ജ് രാത്രിയാവുമ്പോള്‍ ഓട്ടോമാറ്റിക് ആയി ഓണ്‍ ആയി രാവിലെ ഓഫ് ആകുകയും ഓരോ 10 മിനിറ്റ് നേരം കഴിഞ്ഞു ഓട്ടോമാറ്റിക് ആയി ഓണ്‍ ആയി 20 സെക്കന്റ് ലൈറ്റ് സൗണ്ട് റൗണ്ടില്‍ വര്‍ക്ക് ചെയ്ത് ഓഫ് ആകുന്നു. അതോടൊപ്പം 100 മിറ്റര്‍ ലേസര്‍ കണ്‍ട്രോളില്‍ 6 ചാനല്‍ ബീക്കണ്‍ ശബ്ദവും ഉയര്‍ത്തുന്നു. ശബ്ദമില്ലാത്ത 10 മിനുട്ട് സമയം മൃഗങ്ങള്‍ക്ക് അലോസരമാവുന്ന നീല വെളിച്ചവും ഇത് പുറപ്പെടുവിക്കുന്നു.

മലയോര മേഖലയിലെ കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതത്തിന് അറുതി വരുത്തുന്നതിനായി പെരുവണ്ണാമൂഴി കൃഷി വിഞ്ജാന ക്രേന്ദം അധികൃതരുടെ ആവശ്യ പ്രകാരമാണ് പുതിയ ടെക്‌നോളജി ഉപയോഗപ്പെടുത്തി ഈ പുതിയ ഉല്പന്നം എംടെക് വികസിപ്പിച്ചെടുത്തത്. പെരുവണ്ണാമൂഴി എംടെക് ഇന്‍ഡസ്ട്രീസില്‍ നടന്ന ചടങ്ങില്‍ ചക്കിട്ടപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ. ഓഡിനേറ്റര്‍ ഡോ. പി. രാതാകൃഷ്ണന് സ്‌കേര്‍ഡ്ജ് കൈമാറി.

ഇന്ന് നാട് നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി പരിഹരിക്കാന്‍ ജോണ്‍സന്‍ വികസിപ്പിച്ചെടുത്ത ഈ ഉല്പന്നം കൊണ്ട് കഴിയുമെന്ന് കെ. സുനില്‍ പറഞ്ഞു. പഞ്ചായത്തുകളില്‍ കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ ഈ ഉപകരണം നല്‍കാന്‍ കഴിയുമോ എന്ന് ആലോചിക്കണമെന്നും ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ കര്‍ഷകര്‍ക്ക് 50 ശതമാനം സബ്സിഡിയില്‍ ലഭ്യമാക്കാന്‍ കഴിയുമോ എന്ന അടുത്ത ബോര്‍ഡ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുമെന്നും മാതൃകാപരമായ പദ്ധതിയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. എം.എ ജോന്‍സന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ എംടെക് മാനേജര്‍ എ. ബാലചന്ദ്രന്‍, സിദ്ദീഖ് നടുവണ്ണൂര്‍, രാജന്‍ വര്‍ക്കി, ജയൂണ്‍ ജോണ്‍സന്‍, ജസൂണ്‍ ജോണ്‍സന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319067/a-scaredge-was-installed-to-keep-wild-animals-away)