---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടി കലോത്സവം ഇതള്‍ 2k26 സംഘടിപ്പിച്ചു"
english_title: "Perambra Block Panchayat Anganwadi Kalotsavam organized Ithal 2k26"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319179/perambra-block-panchayat-anganwadi-kalotsavam-organized-ithal-2k26"
published_at: "2025-10-07T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4b199e79a0_ANGANVADI.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് അങ്കണവാടി കലോത്സവം ഇതള്‍ 2k26 സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 5-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ അങ്കണവാടി കലോത്സവം ഇതള്‍ 2k26 സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 5-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വനിത ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ അങ്കണവാടി കലോത്സവം ഇതള്‍ 2k26 സംഘടിപ്പിച്ചു.

പേരാമ്പ്ര സുരഭി അവന്യൂവില്‍ വെച്ച് നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ രജിത അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.ടി അഷ്‌റഫ്, കെ.കെ വിനോദന്‍, കെ അജിത, പ്രഭാ ശങ്കര്‍, കെ.കെ ലിസി തുടങ്ങിയവര്‍ സംസാരിച്ചു.

കെ ദീപ സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര ഗ്രാമ പഞ്ചയത്ത് ഐസിഡിഎസ് സൂപ്പര്‍വൈസര്‍ എ. ബിന്ദു നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുരുന്നുകളുടെ വിവിധ കലാ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319179/perambra-block-panchayat-anganwadi-kalotsavam-organized-ithal-2k26)