---
title: "പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി എന്‍സിപി "
english_title: "NCP holds march to Panchayat office at cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319190/ncp-holds-march-to-panchayat-office-at-cheruvannur"
published_at: "2025-10-07T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4b798d91e0_cheru.jpg"
keywords: []
---

# പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി എന്‍സിപി 

> **Lead Summary:** **പേരാമ്പ്ര: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസന മുരടിപ്പിനെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍സിപി (എസ്) ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി.

## Article Content

**പേരാമ്പ്ര: **ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസന മുരടിപ്പിനെതിരെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍സിപി (എസ്) ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി.

സംസ്ഥാന സെക്രട്ടറി ഒ. രാജന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് വി.കെ മൊയ്തു അധ്യക്ഷത വഹിച്ചു.

എന്‍എംസി സംസ്ഥാന പ്രസിഡണ്ട് കുന്നത്ത് അനിത, ജില്ലാ സെക്രട്ടറി പി.കെ.എം ബാലകൃഷ്ണന്‍, എം.കെ കുഞ്ഞബ്ദുള്ള, കെ.സി കുഞ്ഞിക്കേളപ്പന്‍, എന്‍ വേലു തുടങ്ങിയവര്‍ സംസാരിച്ചു.

മൊയ്തി മഞ്ചേരി, പി.വി കുമാരന്‍, വി. രാജന്‍, കനോത്ത് അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319190/ncp-holds-march-to-panchayat-office-at-cheruvannur)