---
title: "പേരാമ്പ്രയില്‍ മെഗാ ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു"
english_title: "Mega e-challan adalath organized in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319199/mega-e-challan-adalath-organized-in-perambra"
published_at: "2025-10-07T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4bb1db988a_adhalath.jpg"
keywords: []
---

# പേരാമ്പ്രയില്‍ മെഗാ ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു

> **Lead Summary:** പേരാമ്പ്ര: കോഴിക്കോട് റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 8, 9 തീയതികളില്‍ മെഗാ ഇ -ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു.

## Article Content

പേരാമ്പ്ര: കോഴിക്കോട് റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ 8, 9 തീയതികളില്‍ മെഗാ ഇ -ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു.

കേരള പൊലീസും മോട്ടോര്‍ വാഹനവകുപ്പും ഇ-ചലാന്‍ മുഖേന നല്‍കിയിട്ടുള്ള എല്ലാ ഗതാഗത നിയമ ലംഘനങ്ങള്‍ക്കും ചുമത്തിയ പിഴകള്‍ അദാലത്തില്‍ തീര്‍പ്പാക്കുന്നു.

8-ാം തീയതി പേരാമ്പ്ര പോലീസ് സ്റ്റേഷനിലും 9-ാം തീയതി ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലും രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെയാണ് അദാലത്ത് നടക്കുന്നത്.

യുപിഐ, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ മുഖേന മാത്രമേ പണം സ്വീകരിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് 9497963708 (പൊലീസ്), 9447 643411, 9961237799 (എംവിഡി) എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319199/mega-e-challan-adalath-organized-in-perambra)