---
title: "പേരാമ്പ്ര പഴയ മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണം; കേരളാ കോണ്‍ഗ്രസ്"
english_title: "Kerala Congress demands solution to the dilapidated condition of Perambra old market"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319222/kerala-congress-demands-solution-to-the-dilapidated-condition-of-perambra-old-market"
published_at: "2025-10-07T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4cec1a10c9_CONGRES.jpg"
keywords: []
---

# പേരാമ്പ്ര പഴയ മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥക്ക് പരിഹാരം കാണണം; കേരളാ കോണ്‍ഗ്രസ്

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്രയിലെ സുപ്രധാന കച്ചവട കേന്ദ്രമായിരുന്ന പേരാമ്പ്ര പഴയ മാര്‍ക്കറ്റ് കെട്ടിടവും പരിസരവും ശോച്യാവസ്ഥയിലായിട്ട് വര്‍ഷങ്ങളായിട്ടും അധികൃതര്‍ ഇതിന് പരിഹാരം കാണാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

## Article Content

**പേരാമ്പ്ര :** പേരാമ്പ്രയിലെ സുപ്രധാന കച്ചവട കേന്ദ്രമായിരുന്ന പേരാമ്പ്ര പഴയ മാര്‍ക്കറ്റ് കെട്ടിടവും പരിസരവും ശോച്യാവസ്ഥയിലായിട്ട് വര്‍ഷങ്ങളായിട്ടും അധികൃതര്‍ ഇതിന് പരിഹാരം കാണാത്തത് പ്രതിഷേധാര്‍ഹമാണെന്ന് കേരളാ കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.

ദിവസേന നൂറുകണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന മാര്‍ക്കറ്റും പരിസരവും വര്‍ഷങ്ങളായി അറ്റകുറ്റപണികള്‍ നടത്തുന്നില്ല എന്ന് മാത്രമല്ല മഴക്കാല പൂര്‍വ്വ ശുചീകരണം പോലും നടത്തിയിട്ടില്ല എന്നും അവര്‍ പറഞ്ഞു.

അധികൃതര്‍ ഈ കാര്യങ്ങളില്‍ അടിയന്തിര ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി സമരവുമായി മുന്നിട്ടിറങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.

പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന്‍ ചാത്തോത്ത് യോഗം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് സുരേഷ് വാളൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് തോമസ് മുഖ്യ പ്രഭാഷണം നടത്തി.

ടി.പി ചന്ദ്രന്‍, നാസര്‍ മുളിയങ്ങല്‍, ഷീന പ്രകാശ്, ഹമീദ് ആയിലാണ്ടി, ചന്ദ്രന്‍ നാളൂര്‍, ഒ.സി ജോര്‍ജ്, ബെന്നി പെരുമ്പില്‍, ടി.എന്‍.കെ കല്ലൂര്‍, കെ.കെ. മണി, പി.കെ ഷെരീഫ്, കെ.സി സജീവന്‍, പി.സി റഷീദ്, മുഹമ്മദ് കല്ലുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319222/kerala-congress-demands-solution-to-the-dilapidated-condition-of-perambra-old-market)