---
title: "ഗാന്ധിജയന്തി വാരാചരണവും ഗാന്ധിക്വിസ് മത്സരവും സംഘടിപ്പിച്ചു"
english_title: "Gandhi Jayanti week celebration and Gandhi Quiz competition organized"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319237/gandhi-jayanti-week-celebration-and-gandhi-quiz-competition-organized"
published_at: "2025-10-07T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4dd299fd51_GANDHI.jpg"
keywords: []
---

# ഗാന്ധിജയന്തി വാരാചരണവും ഗാന്ധിക്വിസ് മത്സരവും സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര **: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് ജനശ്രീ യൂണിയനും ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ട്രസ്റ്റ് പേരാമ്പ്രയും സംയുക്തമായി പേരാമ്പ്ര ജനശ്രീ ബ്ലോക്ക് യൂണിയന്‍ ഓഫീസിന് സമീപം ഗാന്ധിജിയെ അറിയുക പരിപാടി സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര **: ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായി പേരാമ്പ്ര ബ്ലോക്ക് ജനശ്രീ യൂണിയനും ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ട്രസ്റ്റ് പേരാമ്പ്രയും സംയുക്തമായി പേരാമ്പ്ര ജനശ്രീ ബ്ലോക്ക് യൂണിയന്‍ ഓഫീസിന് സമീപം ഗാന്ധിജിയെ അറിയുക പരിപാടി സംഘടിപ്പിച്ചു.

ഗാന്ധി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ ഇ.വി. രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജനശ്രീ പേരാമ്പ്ര ബ്ലോക്ക് യൂണിയന്‍ ചെയര്‍മാന്‍ കെ.കെ. വിനോദന്‍ അധ്യക്ഷത വഹിച്ചു. വി.എസ് രമണന്‍ മുഖ്യപ്രഭാഷണം നടത്തി.

വിദ്യാര്‍ത്ഥികള്‍ക്കും ജനശ്രീ യൂണിറ്റ് പ്രതിനിധികള്‍ക്കുമായി നടത്തിയ ഗാന്ധിക്വിസ് മത്സരത്തിന് ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ചെയര്‍മാന്‍ വി.എസ് രമണന്‍ നേതൃത്വം നല്‍കി.

ജനശ്രീ ട്രഷറര്‍ സുനിത കല്ലോട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഗാന്ധി ഫൗണ്ടേഷന്‍ ട്രഷറര്‍ ഒ.സി ലീന നന്ദിയും പറഞ്ഞു.

ക്വിസ് മത്സരത്തില്‍ അലൈന്‍ ബസേലിയോസ്, അന്‍വിത ശരത്ത് എന്നിവരുടെ ടീം ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം കെ സുബിത, കെ ഗീത എന്നിവരുടെ ടീമും മൂന്നാം സ്ഥാനത്തിന് എം. അശോകന്‍, സി.കെ സുനിത ടീമിനൊപ്പം എന്‍.കെ സിനൂജ, കെ.കെ സ്വപ്ന എന്നിവരുടെ ടീമും അര്‍ഹത നേടി.

വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ ഒക്ടോബര്‍ 18-ാം തിയ്യതി പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്‌സ് ഓഡിറ്റോറിയത്തില്‍ ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് വിതരണം ചെയ്യുന്നതാണെന്ന് ചെയര്‍മാന്‍ വി.എസ് രമണന്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319237/gandhi-jayanti-week-celebration-and-gandhi-quiz-competition-organized)