---
title: "പഞ്ചദിന പരിശീലന പരിപാടിക്ക് കെവികെയില്‍ തുടക്കമായി "
english_title: "Five-day training program begins at KVK"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319257/five-day-training-program-begins-at-kvk"
published_at: "2025-10-07T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e4efc89baf4_WQS.jpg"
keywords: []
---

# പഞ്ചദിന പരിശീലന പരിപാടിക്ക് കെവികെയില്‍ തുടക്കമായി 

> **Lead Summary:** **പെരുവണ്ണാമൂഴി: **ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 'ആത്മ' കോഴിക്കോടിന്റെ സഹകരണത്തോടെ കമ്മ്യൂണിറ്റി റിസോര്‍സ് പേഴ്‌സണ്‍സ് (സിആര്‍പി) നു വേണ്ടി നടത്തുന്ന പഞ്ചദിന പരിശീലന പരിപാടിക്ക് കെവികെ യില്‍ തുടക്കമായി.

## Article Content

**പെരുവണ്ണാമൂഴി: **ഐസിഎആര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ 'ആത്മ' കോഴിക്കോടിന്റെ സഹകരണത്തോടെ കമ്മ്യൂണിറ്റി റിസോര്‍സ് പേഴ്‌സണ്‍സ് (സിആര്‍പി) നു വേണ്ടി നടത്തുന്ന പഞ്ചദിന പരിശീലന പരിപാടിക്ക് കെവികെ യില്‍ തുടക്കമായി.

കെവികെയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കെവികെ തലവന്‍ ഡോ. പി. രാതാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആത്മ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അമ്പിളി ആനന്ദ് അധ്യക്ഷത വഹിച്ചു.

മാസ്റ്റര്‍ ട്രെയിനര്‍ വി.കെ. സിദ്ധിഖ് ആശംസയും ഡോ. കെ.എം. പ്രകാശ്, ഡോ. കെ.കെ. ഐശ്വര്യ (സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ്, കെവികെ) എന്നീ വിഷയ വിദശ്ധര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319257/five-day-training-program-begins-at-kvk)