---
title: "പേരാമ്പ്ര പോളിടെക്നിക് കോളെജ്; പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഉന്നതതല യോഗം തീരുമാനിച്ചു "
english_title: "Perambra Polytechnic College; High-level meeting decides to accelerate activities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319359/perambra-polytechnic-college-high-level-meeting-decides-to-accelerate-activities"
published_at: "2025-10-08T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e5f829e5422_yogam.jpg"
keywords: []
---

# പേരാമ്പ്ര പോളിടെക്നിക് കോളെജ്; പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഉന്നതതല യോഗം തീരുമാനിച്ചു 

> **Lead Summary:** **പേരാമ്പ്ര :** പേരാമ്പ്ര ഗവണ്മെന്റ് പോളിടെക്ക്‌നിക്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ നിയമസഭാ സമുച്ചയത്തിലെ മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

## Article Content

**പേരാമ്പ്ര :** പേരാമ്പ്ര ഗവണ്മെന്റ് പോളിടെക്ക്‌നിക്ക് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആര്‍ ബിന്ദുവിന്റെ അധ്യക്ഷതയില്‍ നിയമസഭാ സമുച്ചയത്തിലെ മന്ത്രിയുടെ ചേംബറില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

യോഗത്തില്‍ ടി.പി. രാമകൃഷ്ണന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍സിംഗ് ഐഎഎസ്, സാങ്കേതിക വിദ്യാഭ്യാസ ഡയരക്ടര്‍ ഡോ: ജയപ്രകാശ്, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി, ഉന്നത വിദ്യാഭ്യാസവകുപ്പ് ജോ:സെക്രട്ടറി എം രാജേഷ് , സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയരക്ടര്‍ അനി എബ്രഹാം, പഞ്ചായത്ത് ജോയിന്റ് ഡയരക്ടര്‍ പി.പി.പ്രസാദ്, സ്‌പെഷല്‍ ഓഫീസര്‍ കോഴിക്കോട് ഗവ: പോളിടെക്ക് നിക്ക് പ്രിന്‍സിപ്പാള്‍ ശിഹാബുദ്ധീന്‍, സപ്പോര്‍ട്ടിംഗ് കമ്മിറ്റി കണ്‍വീനര്‍ കെ.വി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍ താല്‍ക്കാലികമായി വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ക്ലാസ് ആരംഭിക്കുന്നതിനും ധാരണയായി. ഒക്ടോബര്‍ അവസാനം കോളേജ് ആരംഭിക്കുന്ന ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂര്‍ മന്ത്രി സന്ദര്‍ശിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319359/perambra-polytechnic-college-high-level-meeting-decides-to-accelerate-activities)