---
title: "പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വനിതാ ഫെസ്റ്റ് നാദം 2k26 സംഘടിപ്പിച്ചു"
english_title: "Perambra Block Panchayat organized Women's Fest Naadam 2k26"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319385/perambra-block-panchayat-organized-womens-fest-naadam-2k26"
published_at: "2025-10-08T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e61009a0cb3_vk.jpg"
keywords: []
---

# പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വനിതാ ഫെസ്റ്റ് നാദം 2k26 സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 5-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വനിതാ ഫെസ്റ്റ് നാദം 2k26 സംഘടിപ്പിച്ചു.

## Article Content

പേരാമ്പ്ര: പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് 5-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വനിതാ ഫെസ്റ്റ് നാദം 2k26 സംഘടിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ പരിതിയിലെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അംഗനവാടി ജീവനക്കാര്‍, ബ്ലോക്ക് ഘടക സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ആശാവര്‍ക്കേഴ്‌സ്, ഹരിത കര്‍മ്മ സേന അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ വനിതാ ഫെസ്റ്റില്‍ പങ്കെടുക്കും.

പേരാമ്പ്ര സുരഭി അവന്യൂവില്‍ വെച്ച് നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.കെ പാത്തുമ്മ അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ്, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി, പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗിരിജ ശശി തുടങ്ങിയവര്‍ സംസാരിച്ചു.

പേരാമ്പ്ര ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ പി.കെ രജിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ പേരാമ്പ്ര സിഡിപിഒ കെ ദീപ നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാ പരിപാടികളും അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319385/perambra-block-panchayat-organized-womens-fest-naadam-2k26)