---
title: "സ്വാസ്ഥ്യസേവാ രത്‌ന പുരസ്‌കാരം ഡോ: സുരേഷ് കെ. ഗുപ്തന് "
english_title: "Swasthya Seva Rathna Award to Dr. Suresh K. Gupta"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319428/swasthya-seva-rathna-award-to-dr-suresh-k-gupta"
published_at: "2025-10-08T15:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e6343a281ba_puraskaram.jpg"
keywords: []
---

# സ്വാസ്ഥ്യസേവാ രത്‌ന പുരസ്‌കാരം ഡോ: സുരേഷ് കെ. ഗുപ്തന് 

> **Lead Summary:** **പേരാമ്പ്ര :** ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ട്രസ്റ്റ് 2025 വര്‍ഷത്തെ പ്രശസ്ത സേവന പ്രവര്‍ത്തിരുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു.

## Article Content

**പേരാമ്പ്ര :** ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ട്രസ്റ്റ് 2025 വര്‍ഷത്തെ പ്രശസ്ത സേവന പ്രവര്‍ത്തിരുള്ള പുരസ്‌കാരം പ്രഖ്യാപിച്ചു.

ആരോഗ്യ രംഗത്തെ സേവന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി പുരസ്‌കാരം പാലക്കാട് ജില്ലയിലെ മംഗലാംകുന്നില്‍ പ്രവര്‍ത്തിക്കുന്ന' ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ സീനിയര്‍ പ്രഫസര്‍ ഡോ: സുരേഷ് കെ. ഗുപ്തനെ തിരഞ്ഞെടുത്തു.

അള്‍ഷിമേഴ്‌സ്, ബുദ്ധിമാന്ദ്യം, ഓട്ടിസം പാര്‍ക്കിന്‍സന്‍സ്, ഡൗണ്‍ സിന്‍ഡ്രം, ഷിസോഫീനിയ, എന്നീ അപൂര്‍വ്വ രോഗങ്ങള്‍ക്ക് വളരെ കാലത്തെ ഗവേഷണ ഫലമായി കണ്ടെത്തിയ ചികിത്സാ പദ്ധതികള്‍ രോഗം സുഖപ്പെടുത്താന്‍ ഫലപ്രദമാണെന്ന് പരീക്ഷിച്ചറിഞ്ഞിരിക്കുന്നു.

ആരോഗ്യ രംഗത്തെ സേവന പ്രവര്‍ത്തനങ്ങളും ഗവേഷണ പദ്ധതികളും സമൂഹസുരക്ഷാ തത്പരതയും വിലയിരുത്തിയാണ് ഫൗണ്ടേഷന്‍ ഓഫ് ഗാന്ധിയന്‍ തോട്ട്‌സ് ട്രസ്റ്റ്, പ്രഫ: സുരേഷ് കെ. ഗുപ്തന് സ്വാസ്ഥ്യസേവാ രത്‌ന പുരസ്‌കാരം 2025 നല്‍കി ആദരിക്കാന്‍ തീരുമാനിച്ചത്.

2025 ഒക്ടോബര്‍ 18-ാം തിയ്യതി കാലത്ത് 11 മണിക്ക് പേരാമ്പ്ര അക്കാദമി ഓഫ് ആര്‍ട്‌സ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വെച്ച് പുരസ്‌കാര സമര്‍പ്പണം നടത്തുന്നതാണെന്ന് ട്രസ്റ്റ് പ്രസിഡണ്ട് വി.എസ്. രമണന്‍, വൈസ് പ്രസിഡണ്ട് ഇ.വി. രാമചന്ദ്രന്‍, സെക്രട്ടറി പി.ടി. ഇബ്രാഹിം എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319428/swasthya-seva-rathna-award-to-dr-suresh-k-gupta)