---
title: "വീട്ടമ്മയുടെ അവസരോചിത ഇടപെടല്‍ വന്‍ അപകടം ഒഴിവായി "
english_title: "The opportunistic intervention of the housewife averted a major accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31947/the-opportunistic-intervention-of-the-housewife-averted-a-major-accident"
published_at: "2022-03-15T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230a7b4491b9_vvvv - Copy (3) - Copy.JPG"
keywords: []
---

# വീട്ടമ്മയുടെ അവസരോചിത ഇടപെടല്‍ വന്‍ അപകടം ഒഴിവായി 

> **Lead Summary:** ** കായണ്ണ: **വീട്ടമ്മയുടെ അവസരോചിത ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. കായണ്ണ ബസാറിലെ പുതിയേടത്ത് മനോജ് കുമാറിന്റെ വീട്ടിലെ ഗ്യാസ് സിലണ്ടര്‍ ലീക്ക് ചെയ്തത് വന്‍ അപകടത്തിന് ഇടയാകുമായിരുന്നു.

## Article Content

** കായണ്ണ: **വീട്ടമ്മയുടെ അവസരോചിത ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. കായണ്ണ ബസാറിലെ പുതിയേടത്ത് മനോജ് കുമാറിന്റെ വീട്ടിലെ ഗ്യാസ് സിലണ്ടര്‍ ലീക്ക് ചെയ്തത് വന്‍ അപകടത്തിന് ഇടയാകുമായിരുന്നു.

എന്നാല്‍ വീട്ടമ്മയുടെ ഇടപെടലാണ് അപകടം ഒഴിവാകാന്‍ കാരണമായത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഗ്യാസ് തീര്‍ന്നതിനാല്‍ പുതിയ സിലണ്ടര്‍ കണക്ട് ചെയ്യുകയായിരുന്നു.

സിലണ്ടര്‍ ഓണ്‍ ചെയ്തപ്പോള്‍ ഗ്യാസ് ലീക്കാകുന്ന ശബ്ദം കേട്ടത് മൂലം അടുപ്പ് കത്തിക്കാതെയാണ് അപകടം ഒഴിവാക്കിയത്.

ഗ്യാസ് സിലിന്ററിന്റെ കണക്ടറിനടിയില്‍ ചുറ്റിയ നൂലിനിടയിലൂടെ ഗ്യാസ് ലീക്ക് ചെയ്യുകയാണ് ഉണ്ടായതെന്ന് മനോജ് പറഞ്ഞു. അടുപ്പുമായി കണക്ട് ചെയ്യുമ്പോള്‍ തീ പടര്‍ന്ന് പൊട്ടിതെറിക്കാന്‍ സാധ്യതയുണ്ട്.

ഉടന്‍ തന്നെ ഗ്യാസ് ഏജന്‍സിയില്‍ വിവരമറിയിച്ചെങ്കിലും അരമണിക്കൂര്‍ കഴിയും എത്താന്‍ എന്നാണ് മറുപടി പറഞ്ഞത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഗ്യാസ് ഏജന്‍സിയില്‍ നിന്നും ആരും തന്നെ വന്നിട്ടില്ല എന്നാണ് വീട്ടുടമ പറഞ്ഞത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31947/the-opportunistic-intervention-of-the-housewife-averted-a-major-accident)