---
title: "എസ്പിസി വിദ്യാര്‍ത്ഥികള്‍ക്കായി ഛായാഗ്രഹണത്തില്‍ പ്രായോഗിക പരിശീലനം"
english_title: "Practical training in photography for SPC students at paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319530/practical-training-in-photography-for-spc-students-at-paleri"
published_at: "2025-10-09T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e748fda595d_camara.jpg"
keywords: []
---

# എസ്പിസി വിദ്യാര്‍ത്ഥികള്‍ക്കായി ഛായാഗ്രഹണത്തില്‍ പ്രായോഗിക പരിശീലനം

> **Lead Summary:** **പേരാമ്പ്ര : **വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ക്ക് ഛായാഗ്രഹണത്തില്‍ പ്രായോഗിക പരിശീലനം നല്‍കി.

## Article Content

**പേരാമ്പ്ര : **വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എസ്പിസി കേഡറ്റുകള്‍ക്ക് ഛായാഗ്രഹണത്തില്‍ പ്രായോഗിക പരിശീലനം നല്‍കി.

സ്റ്റുഡന്റ്  പൊലീസ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് റൂറല്‍ ജില്ലയില്‍ നടപ്പാക്കുന്ന ഹൂമണ്‍ ലൈബ്രറി പ്രോജക്ടില്‍ ഉള്‍പ്പെടുത്തി 'ക്യാമറ ക്രാഫ്റ്റ്' ശീര്‍ഷകത്തില്‍ വിവിധതരം ക്യാമറകള്‍ കൈകാര്യം ചെയ്യുന്നതിലാണ് പ്രായോഗിക പരിശീലനം നല്കിയത്.

ഫോട്ടോഗ്രാഫര്‍മാരായ ലൗലിസണ്‍ കളത്തൂര്‍ , ഷിജു രൂപകല എന്നിവര്‍ പരിശീലനത്തിന് നേതൃത്യം നല്കി. ചടങ്ങില്‍ പ്രഥാനധ്യാപകന്‍ വി അനില്‍, പി.കെ രവിത, കെ.പി മുരളികൃഷ്ണദാസ്, എം.കെ ലിനീഷ്, വിനില ദിനേഷ്, കവി മാരാര്‍, ഷിജി ബാബു, കമ്പനി കാമന്റര്‍ പി.കെ വൈഷ്ണവി തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോഗ്രാഫിയില്‍ തല്പരരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും വരും ദിവസങ്ങളില്‍ പരിശീലനം നല്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319530/practical-training-in-photography-for-spc-students-at-paleri)