---
title: "സ്വയം രക്ഷയുടെ ബോധവത്കരണ ക്ലാസ് നല്‍കി അഗ്‌നിരക്ഷാസേന "
english_title: "Fire brigade provides self-defense awareness class at koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319545/fire-brigade-provides-self-defense-awareness-class-at-koothali"
published_at: "2025-10-09T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e75356524f7_suraksha.jpg"
keywords: []
---

# സ്വയം രക്ഷയുടെ ബോധവത്കരണ ക്ലാസ് നല്‍കി അഗ്‌നിരക്ഷാസേന 

> **Lead Summary:** **പേരാമ്പ്ര **: കൂത്താളി എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷിതബാല്യം എന്ന വിഷയത്തില്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും അഗ്‌നിശമനോപകരണങ്ങളുടെ പ്രവര്‍ത്തനപ്രദര്‍ശനവും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര **: കൂത്താളി എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സുരക്ഷിതബാല്യം എന്ന വിഷയത്തില്‍ സുരക്ഷാ ബോധവല്‍ക്കരണ ക്ലാസും അഗ്‌നിശമനോപകരണങ്ങളുടെ പ്രവര്‍ത്തനപ്രദര്‍ശനവും സംഘടിപ്പിച്ചു.

വിദ്യാര്‍ത്ഥികളില്‍ സ്വയം രക്ഷയുടെ അവബോധം ഉണ്ടാക്കി എടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്ലാസ് നടത്തിയത്. പേരാമ്പ്ര അഗ്‌നിരക്ഷാ നിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ് കാവില്‍ ക്ലാസ് നയിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ആദര്‍ശ് പുതുശ്ശേരി അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ സ്‌കൂളിലെ അധ്യാപകരും മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

പേരാമ്പ്ര അഗ്‌നി രക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരായ എം. മനോജ്, കെ.കെ രാജേഷ് എന്നിവര്‍ പ്രഥമ ശുശ്രൂഷയിലും അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കാവുന്ന റോപ്പ് റെസ്‌ക്യൂ പ്രവര്‍ത്തനങ്ങളിലും പ്രയോഗിക പരിശീലനം നല്‍കി. ഗ്യാസ് സിലിണ്ടര്‍ അപകടങ്ങളെകുറിച്ച് വിശദീകരിക്കുകയും ഫയര്‍ എക്സ്റ്റങൂഷറുകളുടെ പ്രവര്‍ത്തനം പരിചയപ്പെടുത്തുകയും ചെയ്തു.

സ്‌കൂള്‍ അധ്യാപകന്‍ അര്‍ജുന്‍ സാരംഗി കോര്‍ഡിനേറ്റര്‍ ആയ പരിപാടിയുടെ സമാപനത്തില്‍ അഗ്‌നിശമന പ്രവര്‍ത്തനങ്ങളുടെ ഡമോണ്‍സ്‌ട്രേഷനും നടത്തി. കുട്ടികളുടെ വിവിധ സംശയങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319545/fire-brigade-provides-self-defense-awareness-class-at-koothali)