---
title: "കപ്പകൃഷിയില്‍ അവിശ്വസനീയമായ വിളവെടുപ്പ് നടത്തി കെ.ടി. ബാലകൃഷ്ണന്‍"
english_title: "K.T. Balakrishnan reaps incredible harvest in kappa farming at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319560/kt-balakrishnan-reaps-incredible-harvest-in-kappa-farming-at-perambra"
published_at: "2025-10-09T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e75c3af2ff7_kappa.jpg"
keywords: []
---

# കപ്പകൃഷിയില്‍ അവിശ്വസനീയമായ വിളവെടുപ്പ് നടത്തി കെ.ടി. ബാലകൃഷ്ണന്‍

> **Lead Summary:** **പേരാമ്പ്ര: **കപ്പകൃഷിയില്‍ അവിശ്വസനീയമായ വിളവെടുപ്പ് നടത്തി കെ.ടി. ബാലകൃഷ്ണന്‍.

## Article Content

**പേരാമ്പ്ര: **കപ്പകൃഷിയില്‍ അവിശ്വസനീയമായ വിളവെടുപ്പ് നടത്തി കെ.ടി. ബാലകൃഷ്ണന്‍.

പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പത്തൊമ്പതാം വാര്‍ഡ് എരവട്ടൂരില്‍, തന്റെ വീട്ടുമുറ്റത്ത് കൃഷി ചെയ്ത കപ്പയില്‍ ഒരു ചുവട്ടില്‍ നിന്നും 50 കിലോ കപ്പയാണ് ലഭിച്ചത്.

കപ്പകൃഷിയില്‍ അവിശ്വസനീയമായ വിളവെടുപ്പ് നേടിയ ആഹ്ലാദത്തിലാണ് കെ.ടി. ബാലകൃഷ്ണനും മുന്‍ പഞ്ചായത്ത് അംഗവുമായ ഭാര്യ മല്ലികയും. ഇവരുടെ കൃഷിയിടത്തിലെ ഒരു കപ്പയുടെ ചുവട്ടില്‍ അതിന്റെ പകുതി ഭാഗത്തില്‍ നിന്നുമാണ് ഏകദേശം 50 കിലോയോളം വരുന്ന കപ്പക്കിഴങ്ങ് വിളവെടുത്തത്.

വീട്ടുമുറ്റത്ത് ചെറിയ സ്ഥലത്ത് നടത്തിയ കൃഷിയില്‍ ഇത്രയധികം വിളവ് ലഭിച്ചത് നാട്ടുകാര്‍ക്ക് അത്ഭുതമായി. ഈ മികച്ച വിളവെടുപ്പ് നേരില്‍ക്കാണാന്‍ നിരവധി പേര്‍ ബാലകൃഷ്ണന്റെ വീട്ടുമുറ്റത്തേക്ക് എത്തുന്നുണ്ട്. വിളവെടുത്ത കപ്പയുടെ തണ്ടിന് കര്‍ഷകര്‍ക്കിടയില്‍ വലിയ ആവശ്യക്കാരാണുള്ളത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319560/kt-balakrishnan-reaps-incredible-harvest-in-kappa-farming-at-perambra)