---
title: "മേലടി ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു "
english_title: "The logo of the Meladi Sub-District Arts Festival was released "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319575/the-logo-of-the-meladi-sub-district-arts-festival-was-released"
published_at: "2025-10-09T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e76947d0b54_hgh.jpg"
keywords: []
---

# മേലടി ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു 

> **Lead Summary:** **പേരാമ്പ്ര:** മേലടി ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. നവംബര്‍ 5,6,7,8 തീയതികളില്‍ സികെജിഎം എച്ച് എസ് എസ് ചിങ്ങപുരം സ്‌കൂളില്‍ വെച്ച് നടക്കുന്ന കലോത്സവത്തിന്റെ ലോഗോ പ്രകാശനം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ മേലടി എഇഒ പി ഹസീസിനു നല്‍കി ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര:** മേലടി ഉപജില്ല കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. നവംബര്‍ 5,6,7,8 തീയതികളില്‍ സികെജിഎം എച്ച് എസ് എസ് ചിങ്ങപുരം സ്‌കൂളില്‍ വെച്ച് നടക്കുന്ന കലോത്സവത്തിന്റെ ലോഗോ പ്രകാശനം മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ മേലടി എഇഒ പി ഹസീസിനു നല്‍കി ഉദ്ഘാടനം ചെയ്തു.

അര്‍ജുന്‍ മഠത്തില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.എം രജുല, പ്രിന്‍സിപ്പല്‍ വി ശ്യാമള, പ്രധാനധ്യാപിക വി സജിത, സജീവന്‍ കുഞ്ഞോത്ത്, സതീഷ് ബാബു, അബ്ദുല്‍ കരീം, ഷിഹാസ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു. സുഭാഷ് സമത സ്വാഗതം പറഞ്ഞ ചടങ്ങില്‍ സുധീഷ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319575/the-logo-of-the-meladi-sub-district-arts-festival-was-released)