---
title: "പേരാമ്പ്രയില്‍ മെഗാ ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിച്ചു"
english_title: "Mega e-challan adalat organized in Perambra."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319629/mega-e-challan-adalat-organized-in-perambra"
published_at: "2025-10-09T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7903ad813f_saaal.JPG"
keywords: []
---

# പേരാമ്പ്രയില്‍ മെഗാ ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര : **കോഴിക്കോട് റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും സംയുക്തമായി മെഗാ ഇ -ചലാന്‍ അദാലത്ത് സംഘടിപ്പിച്ചു.പേരാമ്പ്രയില്‍ വാഹന സംബന്ധമായി ഉടമകളുടെ പേരില്‍ വന്ന പിഴ തീര്‍പ്പാക്കാനായാണ് അദാലത്ത് സംഘടിപ്പിച്ചത്.

## Article Content

**പേരാമ്പ്ര : **കോഴിക്കോട് റൂറല്‍ പൊലീസിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വാഹന വകുപ്പും പൊലീസും സംയുക്തമായി മെഗാ ഇ -ചലാന്‍ അദാലത്ത് സംഘടിപ്പിച്ചു.പേരാമ്പ്രയില്‍ വാഹന സംബന്ധമായി ഉടമകളുടെ പേരില്‍ വന്ന പിഴ തീര്‍പ്പാക്കാനായാണ് അദാലത്ത് സംഘടിപ്പിച്ചത്.

മോട്ടോര്‍ വാഹന വകുപ്പ് ചുമത്തിയ പിഴ ഒടുക്കാന്‍ 845 ചലാനുകളാണ് പേരാമ്പ്ര പൊലീസ് സ്‌റ്റേഷനില്‍ വെച്ച് നടത്തിയ അദാലത്തില്‍ എത്തിയത്.

ഇതിലൂടെ 6,92,500 രൂപ പിഴയും, പൊലീസ് കേസുളില്‍പ്പെട്ട് പരിഹാരത്തിനായി എത്തിയ 711 കേസുകളില്‍ 3,88,000 രൂപയുമാണ് ലഭിച്ചത്.

കാലത്ത് 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് കേസ് തീര്‍പ്പാക്കാന്‍ സമയം നിശ്ചയിച്ചിരുന്നതെങ്കിലും പിഴ ഒടുക്കാനായെത്തിയവരുടെ തിരക്ക് കാരണം ഒരു മണിക്കൂറോളം ദീര്‍ഘിപ്പിച്ച് സമയം അനുവദിച്ചത് ഒട്ടേറെ പേര്‍ക്ക് പ്രയോജനപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319629/mega-e-challan-adalat-organized-in-perambra)