---
title: "യുഡിഎഫ് പ്രതിഷേധത്തില്‍ പഞ്ചായത്ത് ഭരണ സമിതി യോഗം നിര്‍ത്തിവെച്ചു "
english_title: "Panchayat Administrative Committee meeting postponed due to UDF protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319641/panchayat-administrative-committee-meeting-postponed-due-to-udf-protest"
published_at: "2025-10-09T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e79ae18fce1_DFT.jpg"
keywords: []
---

# യുഡിഎഫ് പ്രതിഷേധത്തില്‍ പഞ്ചായത്ത് ഭരണ സമിതി യോഗം നിര്‍ത്തിവെച്ചു 

> **Lead Summary:** **കടിയങ്ങാട് :** യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം നിര്‍ത്തി വെച്ചു. യുഡിഎഫ് അംഗങ്ങളുടെ വാര്‍ഡുകളില്‍ വികസന പ്രവര്‍ത്തങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ പ്രസിഡന്റ് വിവേചനം കാണിക്കുന്നതായി ആരോപിച്ചാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്.

## Article Content

**കടിയങ്ങാട് :** യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി യോഗം നിര്‍ത്തി വെച്ചു. യുഡിഎഫ് അംഗങ്ങളുടെ വാര്‍ഡുകളില്‍ വികസന പ്രവര്‍ത്തങ്ങള്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ പ്രസിഡന്റ് വിവേചനം കാണിക്കുന്നതായി ആരോപിച്ചാണ് അംഗങ്ങള്‍ പ്രതിഷേധിച്ചത്.

സെക്രട്ടറി ജനപ്രതിനിധികളെ അവഹേളിക്കുന്നത് ആയും ആരോപിച്ച് ഭരണ സമ്മതി യോഗത്തില്‍ മുദ്രാവാക്ക്യം വിളിച്ചു. തുടര്‍ന്ന് പ്രതിഷേധം ശക്തമായ തോള് ഭരണ സമിതി യോഗം നിര്‍ത്തി വെക്കുകയായിരുന്നു.

തുടര്‍ന്ന് യുഡിഎഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ മുദ്രാവാക്യം വിളിച്ച് ധര്‍ണ നടത്തി. ബഷീര്‍ പാളയാട്ട്, ഇ.ടി സരീഷ്, കെ.എം ഇസ്മയില്‍, കെ.എം അഭിജിത്ത്, കെ.ടി മൊയ്തീന്‍, വി.കെ ഗീത, കെ. മുബഷിറ, എം.കെ ഫാത്തിമ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319641/panchayat-administrative-committee-meeting-postponed-due-to-udf-protest)