---
title: "കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; പ്രകടനത്തിനിടെ പേരാമ്പ്രയില്‍ സംഘര്‍ഷം"
english_title: "College union election; clash breaks out in Perambra during demonstration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319687/college-union-election-clash-breaks-out-in-perambra-during-demonstration"
published_at: "2025-10-09T22:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7eb0f0fd79_aewq.JPG"
keywords: []
---

# കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പ്; പ്രകടനത്തിനിടെ പേരാമ്പ്രയില്‍ സംഘര്‍ഷം

> **Lead Summary:** പേരാമ്പ്ര: കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ സംഘര്‍ഷം. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സികെജി കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം.

## Article Content

പേരാമ്പ്ര: കോളെജ് യൂണിയന്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് പേരാമ്പ്രയില്‍ സംഘര്‍ഷം. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സികെജി കോളജിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം.

എസ്എഫ്‌ഐയും യുഡിഎസ്എഫും ടൗണിലേക്ക് പ്രകടനം നടത്തി സംഘര്‍ഷത്തില്‍ എത്തുകയായിരുന്നു. പ്രകടനക്കാരെ പേരാമ്പ്ര മാര്‍ക്കറ്റിനു സമീപം പൊലീസ് തടഞ്ഞെങ്കിലും ഇരുഭാഗവും പ്രകടനം നടത്താന്‍ ശ്രമിച്ചപ്പോള്‍ പൊലീസ് ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319687/college-union-election-clash-breaks-out-in-perambra-during-demonstration)