---
title: " പേരാമ്പ്രയില്‍ നാളെ യു ഡി എഫ് ഹര്‍ത്താല്‍"
english_title: "UDF hartal in Perambra tomorrow"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319692/udf-hartal-in-perambra-tomorrow"
published_at: "2025-10-09T23:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e7f473c3902_saaal.JPG"
keywords: []
---

#  പേരാമ്പ്രയില്‍ നാളെ യു ഡി എഫ് ഹര്‍ത്താല്‍

> **Lead Summary:** **പേരാമ്പ്ര :** നാളെ കാലത്ത് 6 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പേരാമ്പ്ര പട്ടണത്തില്‍ യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

## Article Content

**പേരാമ്പ്ര :** നാളെ കാലത്ത് 6 മണി മുതല്‍ വൈകുന്നേരം 5 മണി വരെ പേരാമ്പ്ര പട്ടണത്തില്‍ യു ഡി എഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ഇന്ന് കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് യുഡി എഫ്, യു ഡി എസ് എഫ് നേതാക്കള്‍ക്കെതിരെ അതിക്രമം നടത്തിയെന്നാരോപിച്ചും ജനാധിപത്യ ധ്വംസനത്തിനുമെതിരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഹര്‍ത്താലില്‍ വ്യാപാരികളും പേരാമ്പ്രയിലെ തൊഴിലാളികളും സഹകരിക്കണമെന്ന് യു ഡി എഫ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് യുഡിഎഫ് നേതൃത്വത്തില്‍ പേരാമ്പ്രയില്‍ പ്രകടനവും പ്രതിഷേധ യോഗവും നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319692/udf-hartal-in-perambra-tomorrow)