---
title: " പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണ്ണം"
english_title: "UDF hartal completes in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319729/udf-hartal-completes-in-perambra"
published_at: "2025-10-10T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8996b2785c_0000_ATTACH__HARTHAL.jpg"
keywords: []
---

#  പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണ്ണം

> **Lead Summary:** **പേരാമ്പ്ര** : കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പേരാ്രമ്പയില്‍ ഉണ്ടായ സംഘര്‍ഷത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്ര പട്ടണത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം.

## Article Content

**പേരാമ്പ്ര** : കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പേരാ്രമ്പയില്‍ ഉണ്ടായ സംഘര്‍ഷത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്ര പട്ടണത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം.

കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. കാലത്ത് ചില വ്യാപാര സ്ഥാപനങ്ങള്‍ തുറന്നെങ്കിലും ഹര്‍ത്താല്‍ അനുകൂലികള്‍ എത്തി അവ അടപ്പിക്കുകയായിരുന്നു. വാഹന ഗതാഗതത്തിന് തടസ്സമില്ല.

പാല്‍, ആശുപത്രികള്‍, മെഡിക്കല്‍ ഷോപ്പുകള്‍, ലബോറട്ടറികള്‍, ലോട്ടറി ഷോപ്പുകള്‍ എന്നിവ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. 10 മണിയോടെ തുറന്ന് പ്രവര്‍ത്തനമാരംഭിച്ച ബീവറേജസ് കോര്‍പ്പറേഷന്റെ ബസ് സ്റ്റാന്റിന് സമീപത്തെ ഔട്ട് ലെറ്റും, ബാങ്കുകളും, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സൂപ്പര്‍മാര്‍ക്കറ്റുകളും യുഡിഎഫ് പ്രവര്‍ത്തകര്‍ എത്തി അടപ്പിച്ചു.

ഇന്നലെ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതിന്റെ പശ്ചാത്തലത്തില്‍ പട്ടണത്തില്‍ പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319729/udf-hartal-completes-in-perambra)