---
title: "ജലാശയങ്ങളെ വീണ്ടെടുക്കാനൊരുങ്ങി കായണ്ണയില്‍ പുഴനടത്തം "
english_title: "Flooding in Kayanna ready to reclaim water"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/31974/flooding-in-kayanna-ready-to-reclaim-water"
published_at: "2022-03-15T21:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6230bc09a088b_vvvv - Copy (3) - Copy.JPG"
keywords: []
---

# ജലാശയങ്ങളെ വീണ്ടെടുക്കാനൊരുങ്ങി കായണ്ണയില്‍ പുഴനടത്തം 

> **Lead Summary:** **കായണ്ണ:** ഗ്രാമപഞ്ചായത്തില്‍ ജലാശയങ്ങളെ വീണ്ടെടുക്കാനുള്ള പുഴനടത്തം കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

**കായണ്ണ:** ഗ്രാമപഞ്ചായത്തില്‍ ജലാശയങ്ങളെ വീണ്ടെടുക്കാനുള്ള പുഴനടത്തം കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി ഉദ്ഘാടനം ചെയ്തു.

കുറ്റിവയലില്‍ നിന്നും ആരംഭിച്ച പുഴനടത്തം 4 കിലോമീറ്റര്‍ പിന്നിട്ട് കരുകുളം ബണ്ടിനടുത്ത് സമാപിച്ചു. പുഴയില്‍ കെട്ടികിടക്കുന്ന മാലിന്യങ്ങളും ചളികളും ജനപങ്കാളിതത്തോടെ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ യാത്ര സങ്കടിപ്പിച്ചത്.

ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ കെ.കെ.നാരായണന്‍, ക്ഷേമകാര്യ ചെര്‍പേഴ്‌സണ്‍ കെ.വി.ബിനിഷ, ജയപ്രകാശ് കായണ്ണ, ഗീത വിരണപ്പുറത്ത്, തൊഴിലുറപ്പ് ഉദ്യോഗസ്ഥന്മാരായ ലാലു, ഹര്‍ഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/31974/flooding-in-kayanna-ready-to-reclaim-water)