---
title: " ഹര്‍ത്താല്‍; പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സംഘര്‍ഷാവസ്ഥ"
english_title: "Hartal; Tension prevails in front of Perambra Grama Panchayat office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319795/hartal-tension-prevails-in-front-of-perambra-grama-panchayat-office"
published_at: "2025-10-10T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8c6c8eec07_0000_ATTACH__KAYYETTAM.JPG"
keywords: []
---

#  ഹര്‍ത്താല്‍; പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സംഘര്‍ഷാവസ്ഥ

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സംഘര്‍ഷാവസ്ഥ. കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പേരാമ്പ്രയില്‍ ഉണ്ടായ സംഘര്‍ഷത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്ര പട്ടണത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് അടപ്പിക്കാന്‍ വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും പഞ്ചായത്ത് പ്രസിഡന്റും തമ്മില്‍ പഞ്ചായത്ത് ഓഫീസ് അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റം ഉണ്ടാവുകയായിരുന്നു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സംഘര്‍ഷാവസ്ഥ. കോളെജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ പേരാമ്പ്രയില്‍ ഉണ്ടായ സംഘര്‍ഷത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്ര പട്ടണത്തില്‍ പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് അടപ്പിക്കാന്‍ വന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരും പഞ്ചായത്ത് പ്രസിഡന്റും തമ്മില്‍ പഞ്ചായത്ത് ഓഫീസ് അടപ്പിക്കുന്നതുമായി ബന്ധപ്പെട്ട വാക്കേറ്റം ഉണ്ടാവുകയായിരുന്നു.

പിന്നീട് കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഐ എം പ്രവര്‍ത്തകരും എത്തിയതോടെ ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയായിരുന്നു. ഇരു വിഭാഗവും തമ്മില്‍ തെറിവിളിയും നടന്നു. പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ ജിതിന്‍വാസിന്റെ നേതൃത്വത്തില്‍ പൊലീസ് എത്തി സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു.

തുടര്‍ന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് എത്തിയതോടെ ഡിവൈഎസ്പി എന്‍. സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പൊലീസ് എത്തി പ്രവര്‍ത്തകരെ മാറ്റി.

വിവരമറിഞ്ഞ് സ്ഥലത്ത് എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകര്‍ തടിച്ചു കൂടി. പൊലീസ് ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ കയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പട്ടണത്തില്‍ പ്രകടനം നടത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319795/hartal-tension-prevails-in-front-of-perambra-grama-panchayat-office)