---
title: " ചങ്ങരോത്ത് എംയുപി സ്‌കൂള്‍ കലോത്സവം റിഥം - 2k25 സംഘടിപ്പിച്ചു"
english_title: "Changaroth MUP School organized the Cultural Festival Rithm - 2k25"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319796/changaroth-mup-school-organized-the-cultural-festival-rithm-2k25"
published_at: "2025-10-10T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8c7cf1ad74_dweq.JPG"
keywords: []
---

#  ചങ്ങരോത്ത് എംയുപി സ്‌കൂള്‍ കലോത്സവം റിഥം - 2k25 സംഘടിപ്പിച്ചു

> **Lead Summary:** ചങ്ങരോത്ത് : ചങ്ങരോത്ത് എംയുപി സ്‌കൂള്‍ കലോത്സവം റിഥം - 2k25 സംഘടിപ്പിച്ചു. പ്രധാനധ്യാപകന്‍ കെ.കെ. യൂസഫ് കലോത്സവം ഉദ്ഘാടനം ചെയ്തു. ടി.എം. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.

## Article Content

ചങ്ങരോത്ത് : ചങ്ങരോത്ത് എംയുപി സ്‌കൂള്‍ കലോത്സവം റിഥം - 2k25 സംഘടിപ്പിച്ചു. പ്രധാനധ്യാപകന്‍ കെ.കെ. യൂസഫ് കലോത്സവം ഉദ്ഘാടനം ചെയ്തു. ടി.എം. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു.

എം.കെ. യൂസഫ്, ശിഹാബ് കന്നാട്ടി, എസ് സുനന്ദ്, ടി സിദ്ദീഖ്, കെ.പി ശാഹില, സി.ടി ആതിക, ഇ.പി സജിന തുടങ്ങിയവര്‍ സംസാരിച്ചു. കലാമേള കണ്‍വീനര്‍ കെ. റഷീദ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ വി.പി നിഷ നന്ദിയും പറഞ്ഞു.

പഞ്ചായത്ത് എല്‍പി കലാമേളയുടെ മുന്നോടിയായി നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടികള്‍ മികച്ച രീതിയില്‍ പരിപാടികള്‍ അവതരിപ്പിച്ചു. യുപി വിഭാഗം കലോല്‍സവം അടുത്തയാഴ്ച നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319796/changaroth-mup-school-organized-the-cultural-festival-rithm-2k25)