---
title: "മേപ്പയ്യൂരില്‍ പ്രതിഷേധ പ്രകടനം നടത്തി യുഡിഎഫ്"
english_title: "UDF held a protest demonstration in Meppayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/319837/udf-held-a-protest-demonstration-in-meppayur"
published_at: "2025-10-10T16:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68e8e9431b1ec_ppd.JPG"
keywords: []
---

# മേപ്പയ്യൂരില്‍ പ്രതിഷേധ പ്രകടനം നടത്തി യുഡിഎഫ്

> **Lead Summary:** മേപ്പയ്യൂര്‍: യുഡിഎഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

## Article Content

മേപ്പയ്യൂര്‍: യുഡിഎഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി.

സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ നിയമസഭയില്‍ പ്രതിഷേധിച്ച യുഡിഎഫ് എംഎല്‍എ മാരായ എം. വിന്‍സന്റ്, റോജി.എം.ജോണ്‍, സനീഷ് കുമാര്‍ എന്നിവരെ നിയമസഭയില്‍ നിന്ന് സസ്‌പെന്റ് ചെയ്ത നടപടിയിലും, നജീബ് കാന്തപുരം എംഎല്‍എ ക്കെതിരെ മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയിമിങ്ങ് പരാമര്‍ശത്തിലും പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്.

യുഡിഎഫ് ചെയര്‍മാന്‍ പറമ്പാട്ട് സുധാകരന്‍, എം.എം അഷറഫ്, കെ.പി. രാമചന്ദ്രന്‍, കെ.എം.എ അസീസ്, പി.കെ. അനീഷ്, മുജീബ് കോമത്ത്, കീപ്പോട്ട് അമ്മത്, കെ.പി വേണുഗോപാല്‍, സി.പി നാരായണന്‍, ആന്തേരി ഗോപാലകൃഷ്ണന്‍, സി.എം. ബാബു, ഷബീര്‍ ജന്നത്ത്, സത്യന്‍ വിളയാട്ടൂര്‍, ഷര്‍മിന കോമത്ത്, സറീന ഒളോറ, കെ.എം. ശ്യാമള, പ്രസന്നകുമാരി, റാബിയ എടത്തിക്കണ്ടി എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/319837/udf-held-a-protest-demonstration-in-meppayur)